Friday, 5 April 2013
ചാറ്റ് ----
നിങ്ങളെ പോലെ തന്നെ ഞാനും ചാറ്റില്‍ ഹരിശ്രീ കുറിക്കുന്നത് യാഹൂ മെസ്സെഞ്ചറില്‍ നിന്ന് തന്നെയാണ്. എത്ര റൂമുകള്‍,എത്ര ഫൈക്കുകള്‍ , എത്ര രാജ്യക്കാര്‍.. !!!!!..ഏതെങ്കിലും ഒരു ചാറ്റ് റൂമില്‍ കയറി സ്ത്രീകളുടെ പേര് ആണ് എന്ന് തോന്നുന്ന ചാറ്റ് വിന്‍ഡോയില്‍ ഒരു ഹായ് പറയും.. തിരിച്ചു ഇങ്ങോട്ട് ഒരു ഹായ് കിട്ടിയാല്‍ പിന്നെ ഒരു തകര്‍ക്കലാണ്. സത്യം പറയാലോ എനിക്ക്ടൈപ് ചെയ്യാന്‍ സ്പീഡ് കിട്ടിയത് ഈ ചാറ്റ് റൂമില്‍ ആക്റ്റീവ് ആയതുകൊണ്ട് മാത്രമാണ്..
മലയാള ചാറ്റ് റൂമില്‍ കയറിയാല്‍ നമ്മുടെ നിഘണ്ടുവില്‍ ഇല്ലാത്ത കുറെ തെറികള്‍ പഠിക്കാം എന്നൊരു മെച്ചമുണ്ട് . ഒരിക്കല്‍ ഒരു എഴുത്തുകാരന്‍ പറഞ്ഞിരുന്നു മലയാളികളുടെ സംസ്കാരം അറിയാന്‍ ചുമ്മാ ഒരു പബ്ലിക് ചാറ്റ് റൂമില്‍ കയറിയാല്‍ മതിയെന്ന്. മലയാളത്തില്‍ ഉള്ള അത്യാവശ്യം തെറികളെല്ലാം പഠിച്ചതിനു ശേഷമാണ് വിദേശ തെറികള്‍ പഠിക്കാനായി അന്യരാജ്യങ്ങളുടെ ചാറ്റ് റൂമുകളില്‍ കയറി നിരങ്ങാന്‍ തുടങ്ങിയത്.
അതിനു ശേഷമാണ് ജി ടാള്‍കിലേക്ക് തിരിയുന്നത്.കുറച്ചും കൂടെ സൌകര്യം. ഒരുപാട് കൂട്ടുകാരെ കിട്ടി. അന്നൊക്കെ മെയില്‍ നോക്കുന്നതും ചാറ്റ് ചെയ്യുന്നതും ഒരുമിച്ചായിരുന്നു.ചാറ്റിനെ കുറിച്ച് പറയുമ്പോള്‍ സ്മൈലികളെ വിസ്മരിക്കുന്നത് നന്ദി കേടാവും .കാര്‍ഷിക മേഘലയില്‍ ഒരു ട്രാക്റ്റര്‍ ചെയ്യുന്ന അതെ ഉപകാരമാണ് ചാറ്റില്‍ സ്മൈലികള്‍ ചെയ്യുന്നത്. രണ്ടാളെ വിളിച്ചു ടൈപ് ചെയ്യിക്കേണ്ടത് ഒരൊറ്റ സ്മൈലിയില്‍ ഒതുക്കാം..
അതിനിടക്ക് ചിലകൂട്ടുകാരികളെ കിട്ടും.നമ്മള്‍ വിശ്വസിക്കാന്‍ കൊള്ളുന്നവന്‍ ആണെന്ന് അവര്‍ക്ക് ബോധ്യമായാല്‍ പിന്നെ ഒരു പരമ്പരാഗത ഡയലോഗ് കീച്ചും. ഇക്ക എനിക്ക് എന്‍റെ ചെട്ടനെപോലെയാണ്. അതുകൊണ്ട് മാത്രമാണ് ഞാനിക്കാര്യം പറയുന്നത് ..പിന്നെ അവരുടെ സങ്കടങ്ങള്‍ നിരത്തുകയായി.. ഹം..ഹം ..എന്ന് മൂളി നമ്മള്‍ പണ്ടാരടങ്ങും.. എനിക്ക്പ്രിയപ്പെട്ട ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. അവരോടു ചാറ്റില്‍ നമ്മള്‍ കഷ്ട്ടപെട്ടു നല്ലൊരു തമാശ ടൈപ്പി കൊടുത്താല്‍ അവര്‍ റിപ്ലേ ചെയ്യും ഒകെ എന്ന്. അപ്പോള്‍ വരുന്ന കലി.കുറെ കൂട്ടുകാരെ കിട്ടിയിട്ടുണ്ട് ജി ടാള്‍ക്കില്‍ നിന്നും. അവരില്‍ പലരും ഇപ്പോഴും ജീവിതത്തിന്‍റെ ഭാഗമാണ് എന്നത് സന്തോഷമുള്ള കാര്യം. പിന്നീട് ഫേസ് ബുക്കില്‍ എത്തിയപ്പോള്‍ ഗ്രൂപ്പ് ചാറ്റിനു വേണ്ടി മാത്രം ഞങ്ങള്‍ കൂട്ടുകാര്‍ ഒരു ഗ്രൂപ്പ് തുടങ്ങി. എല്ലാവരും പുലികള്‍ ആയതുകൊണ്ട് ലോല്‍ എന്ന് ടൈപാനെ സമയം കിട്ടുമായിരുന്നുള്ളൂ.. പിന്നെ പിന്നെ എന്തേലുമൊക്കെ ടൈപ്പി വാള്ളില്‍ പോസ്റ്റാന്‍ തുടങ്ങിയപ്പോള്‍ ചാറ്റില്‍ നിന്നും പതിയെ പിന്മാറി.ഇപ്പോള്‍ പുതിയതായി കിട്ടുന്ന കൂട്ടുകാര്‍ പരിചയപ്പെടാനായി ചാറ്റില്‍ വരുമ്പോള്‍ ഞാനും കഴിയുന്ന അത്ര അവരോടു സംസാരിക്കാറുണ്ട് . അപ്പോഴേക്കും ഏതെങ്കിലും നോട്ടിഫികേഷന്‍ വരും.. പിന്നെ അങ്ങോട്ട് ഓടും..
Labels:
ഉണക്ക ഖുബ്ബൂസ്
Subscribe to:
Post Comments (Atom)
വന്ന വഴികള്‍ എല്ലാം ഓര്‍മ്മയിലുണ്ട് അല്ലെ, യാഹുവിലൂടെ അരങ്ങേറ്റം ഇപ്പോള്‍ ബ്ലോഗിലും ഒരു കൈകടത്തല്‍,,,നിങ്ങ പോസ്ടിക്കൊണ്ടേ ഇരിക്കൂ ഞങ്ങള്‍ വായിച്ചു കൊണ്ടേ ഇരിക്കാം ..
ReplyDeleteഞാൻ ചുവപ്പനാ
ReplyDeleteസോഷ്യല്‍ മീഡിയ മൊത്തം കുബ്ബൂസ് സാമ്റാജ്യത്തിന്‍റെ ഭാഗമാകാന്‍ പോകുന്നു.
ReplyDelete"കാര്‍ഷിക മേഘലയില്‍ ഒരു ട്രാക്റ്റര്‍ ചെയ്യുന്ന അതെ ഉപകാരമാണ് ചാറ്റില്‍ സ്മൈലികള്‍ ചെയ്യുന്നത്..."
ReplyDeleteഅങ്ങിനെ ഉഴുതു മറിച്ച് ഇവിടെയെത്തി. ഇപ്പോൾ നല്ല വിളവും. ഇനിയും വിളയട്ടെ! "ഖ" ആണ് ഘ അല്ല. നിതാഖാതിന്റെ ഖ
:-), ഇരിക്കട്ടെ ഒരു ഇസ്മൈലി!!!
ReplyDeleteവായനക്കാര്‍ ഓടിയെത്തുന്നത് എന്ത് പറയുന്നു എന്നതിനേക്കാള്‍ എങ്ങനെ പറയുന്നു എന്നതിലാണ്...
എഴുത്തുകാരന്‍റെ വിജയം അതിവിടെ ആഘോഷിക്കാം !
വായിക്കാന്‍ നല്ലൊരു ബ്ലോഗ് കണ്ടതില്‍ അതിയായ സന്തോഷം!
നിക്ക്പ്രിയപ്പെട്ട ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. അവരോടു ചാറ്റില്‍ നമ്മള്‍ കഷ്ട്ടപെട്ടു നല്ലൊരു തമാശ ടൈപ്പി കൊടുത്താല്‍ അവര്‍ റിപ്ലേ ചെയ്യും ഒകെ എന്ന്. അപ്പോള്‍ വരുന്ന കലി. :D
ReplyDeleteഈ ശൈലി താങ്കളുടെ സ്വന്തം.തുടരുക.ആശംസകള്‍
ReplyDeleteIkka,go ahead.....We all r with u.
ReplyDeleteഒരായിരം ആശംസകള്‍
ReplyDeleteikka parjadu ealam shariyannu. chat ullad kondanu taypeing itrayum speed ayadu....
ReplyDeleteThis comment has been removed by the author.
ReplyDeletegood chating is not cheeting
ReplyDeleteഹി ഹി ഹു ഹു
ReplyDelete