നാട്ടില്‍ വരുന്ന മിക്ക ഗള്‍ഫ്കാരും ഉപയോഗിക്കുന്ന ബെല്‍ട്ടും ,ഷൂസും നാട്ടിലേക്കു വിമാനം കയറുന്നതിന്റെ തലേന്ന് മാത്രം സൂഖില്‍ പോയി വാങ്ങുന്നതാണ്.നീവിയ ക്രീം ,ഷാമ്പൂ , ഹെയര്‍ ഓയില്‍. ,സ്പ്രേ എല്ലാം ഗള്‍ഫുകാരന്റെ വീട്ടുകാര്‍ ആണ് അവനേക്കാളും കൂടുതല്‍ ആയി ഉപയോഗിക്കുന്നത്.
ഗള്‍ഫിലും പൊട്ടിപൊളിഞ്ഞ റോഡുകളും പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങളും തള്ളി സ്റ്റാര്‍ട്ട് ആക്കുന്ന വണ്ടികളും ഉണ്ട്.
മൂട്ടയും,പാറ്റയും ഗള്‍ഫിലും ഉണ്ട് .
സ്കൂളില്‍ നിന്നും മദ്രസയില്‍ നിന്നും പഠിച്ച അറബി ഭാഷ പരീക്ഷക്ക് മാര്‍ക്ക് വാങ്ങാന്‍ മാത്രേ പറ്റൂ..
അഞ്ചു കൊല്ലം കൊണ്ട് ഹിന്ദി ടീച്ചര്‍ പടിപ്പിച്ചതിലും നല്ല ഹിന്ദി അഞ്ചു മാസം കൊണ്ട് ഹിന്ദിക്കാരുടെ കൂടെ നിന്നാല്‍ പഠിക്കാം.
നാട്ടില്‍ വെച്ച് മീന്‍ കറി ഇല്ലാതെ ചോറ് ഉണ്ണാത്ത പലര്‍ക്കും കുറച്ചു തൈരോ അച്ചാറോ മതി ഒരു പ്ലേറ്റ് ചോറ് തിന്നാന്‍.
ഡ്യൂട്ടി ടൈം എന്നാല്‍ ഉറങ്ങാനും ഭക്ഷണം കഴിക്കാനും ഉള്ള സമയം ഒഴിച്ച് ബാക്കി സമയം മുഴുവന്‍ ആണ് .
നാട്ടില്‍ അവനവന്‍റെ കാര്യം മാത്രം നോക്കി നടന്നവന്‍ ഗള്‍ഫില്‍ എത്തിയാല്‍ പലരുടെയും കാര്യം നോക്കേണ്ടി വരും..
ഉയരമുള്ള ബില്‍ഡിംഗ് എല്ലാം ഉണ്ടാക്കാന്‍ ആറു മാസം മതി.
ട്രഷറര്‍ ആകാന്‍ ഒരാളെയും ,സെക്രടറി ആകാന്‍ ഒരാളെയും ഏതെങ്കിലും ഒരു ഹോട്ടലില്‍ ലഞ്ചും അറെഞ്ച് ചെയ്യാന്‍ പറ്റിയാല്‍ നിങ്ങള്‍ക്കൊരു സംഘടനയുണ്ടാക്കി അതിന്റെ പ്രസിഡന്റ് ആയി പത്രത്തില്‍ ചിരിച്ചോണ്ട് നില്‍ക്കാം .
ഓണം പെരുന്നാള്‍ ആകുന്നതുവരെയും,പെരുന്നാള്‍ ക്രിസ്തുമസ് ആകുന്നതു വരെയും ക്രിസ്തുമസ് വിഷുവാകുന്നതു വരെയും ആഘോഷിക്കാം.
ഇന്ത്യ എന്നാല്‍ കാഞ്ഞിരപുഴയല്ല.
രണ്ടു നേരം കുളിക്കുന്നത് മലയാളികള്‍ മാത്രേ ഉള്ളൂ..
ചുവന്ന പരിപ്പ് കറി വെച്ചാല്‍ മഞ്ഞ നിറത്തില്‍ ഉള്ള കറിയാണ് കിട്ടുക.
മത്തി ഒരു ഇന്റര്‍നാഷണല്‍ മീന്‍ ആണ്.
ആട്ടിറച്ചി പച്ച മല്ലിയും,കുരുമുളകും അരച്ച് ചേര്‍ത്ത് വേവിച്ചു മരുന്ന് പോലെ കഴിക്കാന്‍ ഉള്ളതല്ല. അത് ഒരു സാധാരണ നോണ്‍ വെജ് ഭക്ഷണമാണ്.
പവര്‍ കട്ട് എന്ന വാക്ക് അറബി നിഘണ്ടുവില്‍ ഇല്ല .
നമ്മുടെ മാത്രം തുണിയും കുപ്പായവും അലക്കി കഴിയുമ്പോള്‍ തന്നെ നമുക്ക് നടു വേദന വരും. അപ്പോള്‍ വീട്ടിലെ മൊത്തം തുണിയും അലക്കുന്ന ഉമ്മമാര്‍ക്ക് നടുവേദന പലപ്രാവശ്യം വന്നിരിക്കാം.
കുബ്ബൂസിനെ എത്രത്തോളം സ്നേഹിക്കാന്‍ പറ്റുന്നുവോ അത്രത്തോളം നമ്മുടെ കുടുംബക്കാര്‍ നമ്മേം സ്നേഹിക്കും. .... |
Friday, 5 April 2013
ഗള്‍ഫില്‍ എത്തിയതിനു ശേഷമുള്ള നിസാരമായ ചില തിരിച്ചറിവുകള്‍ !!!
Labels:
ഉണക്ക ഖുബ്ബൂസ്
Subscribe to:
Post Comments (Atom)
:)
ReplyDeletemOOTTA GNAN NATTIL KANDITTILLA. IVIDA VANNATHINU SESHA KANDATHU. SO PLEASE WRITE NATTILA KATTILUM KOODUTHAL IVIDAYANU
ReplyDelete"കുബ്ബൂസിനെ എത്രത്തോളം സ്നേഹിക്കാന്‍ പറ്റുന്നുവോ അത്രത്തോളം നമ്മുടെ കുടുംബക്കാര്‍ നമ്മേം സ്നേഹിക്കും. ...."
ReplyDeleteഅതാണേറ്റവും വലിയ തിരിച്ചറിവ്..
പിന്നെ പവർകട്ട് എന്ന വാക്ക്- ഷാർജ്ക്കാർ കേൾക്കണ്ട!
കുബ്ബൂസ് ഒരു അന്തര്‍ ദേശീയ രസികനാണ്
ReplyDeleteഞാന്‍ ഈ വഴി അധ്യമയാണ് ..കുബൂസിനെ പ്രയിക്കുന്നവനെ അറിയാം ഈ ബ്ലോഗ് കണ്ടില്ലായിരുന്നു .
ReplyDelete"കുബ്ബൂസിനെ എത്രത്തോളം സ്നേഹിക്കാന്‍ പറ്റുന്നുവോ അത്രത്തോളം നമ്മുടെ കുടുംബക്കാര്‍ നമ്മേം സ്നേഹിക്കും. ...."
അതാണേറ്റവും വലിയ തിരിച്ചറിവ്..
വീണ്ടും വരാം അബ്ബാസിന്‍റെ രചനകള്‍ എല്ലാം ഒന്നിന് ഒന്ന് മെച്ചമാനെന്നരിയാം ..എന്നാലും ആശംസകള്‍ നേരുന്നു ..
കുബ്ബൂസ് ഒരു പ്രസ്ഥാനമാണ്,....:-D
ReplyDeleteകുബ്ബൂസ് ഒരു പ്രസ്ഥാനമാണ്,....:-D
ReplyDeleteസമ്മതിച്ചു തന്നു..നിങ്ങള്‍ ഒരു പ്രസ്ഥാനം തന്നെ :)
ReplyDelete