താളുകള്‍

Saturday, 6 April 2013

ഓര്‍മയിലെ ചില കുഞ്ഞു ജീവികള്‍.. !!11!!!1-

ഗ്യാസും കൊണ്ട് പോകുന്ന ഏലസ് വണ്ടിയുടെ ആകൃതിയില്‍ ഒരു കുഞ്ഞു ജീവിയുണ്ടായിരുന്നു. എനിക്കതിന്റെ പേരറിയില്ല. അതോ ഇനി അതിനു പേരില്ലേ?അതിന്‍റെ പിന്‍ഭാഗത്തുള്ള ചെറിയ ടാങ്കില്‍ എപ്പോളും എണ്ണ പോലത്തെ ഒരു സാധനം ഉണ്ടാകും. യേശുവിനു എണ്ണ കൊണ്ട് പോവുകയാണ് ഈ ജീവി എന്ന് ആരോ പറഞ്ഞു തന്നതോണ്ട് അതിനെ ഉപദ്രവിക്കാറില്ല. 
ചുമപ്പില്‍ കറുത്ത പുള്ളികള്‍ ഉള്ള ഒരു കൊച്ചു പ്രാണി.. ഇണയുമായി ഇപ്പോഴും പ്രണയിച്ചു നടക്കുന്ന അതിനെ ഒറ്റക് ഒറ്റയ്ക്ക് കാണാന്‍ ബുദ്ധിമുട്ടാണ്. സത്യത്തില്‍ അത് ഇണചെരുകയാണോ അതോ ഒരൊറ്റ ജീവിയാണോ എന്ന് സത്യം പറഞ്ഞാല്‍ എനിക്കിപ്പോളും അറിയില്ല. കുതിര പ്രാണി എന്നാണു അതിനെ ചില നാടുകളില്‍ വിളിക്കുന്നത്‌. എന്തായാലും പരസ്പരം ഏറ്റവും നല്ല അണ്ടര്‍ സ്റ്റാന്‍ഡില്‍ സഞ്ചരിക്കുന്ന ലോകത്തിലെ തന്നെ ഏക കപിള്‍സ് . ( അവളേം കൊണ്ട് മണ്ണാര്‍ക്കാട് വരെ പോകുന്ന ബുദ്ധിമുട്ട് എനിക്കറിയാം :P) 
ചിതല്‍. ...-=-, ചെറുപ്പത്തില്‍ ഞാന്‍ അതിന്‍റെ പല്ലൊന്നു കാണാന്‍ വേണ്ടി കുറെ എണ്ണത്തിനെ പിടിച്ചു നോക്കീട്ടുണ്ട്. എത്ര ഉറപ്പുള്ള മരവും തിന്നു തീര്‍ക്കുന്ന അതിന്‍റെ പല്ല് എനിക്കിതു വരെ കാണാന്‍ പറ്റിയിട്ടില്ല അശാരിമാരോട് ദേഷ്യമുള്ള ഒരു മണ്ണാന്‍ ജീവി. സൂക്ഷിച്ചു നോക്കിയാല്‍ അറിയാം ചിതല്‍ പുറ്റിനും ഒരു കാവ്യാത്മകതയുണ്ട്. 
ഉറുമ്പ്. നിങ്ങള്‍ ആരെങ്കിലും ഉറുമ്പുകളുടെ ഘോഷയാത്ര ശ്രദ്ധിച്ചിട്ടുണ്ടോ ....വരിതെറ്റാതെ ...മുദ്രാവാക്യം വിളിക്കാതെ ..വര്‍ണകുടകള്‍ ഇല്ലാതെ ...ട്രാഫിക്‌ ബ്ലോക്കുണ്ടാക്കാതെ ..അവരങ്ങിനെ നീങ്ങികൊണ്ടെയിരിക്കും ..നമ്മള്‍ പ്രവാസി ഉറുമ്പുകളെ പോലെ ...
പാറ്റ..മുഴുത്ത പാറ്റകളെ പിടിച്ചു മലര്‍ത്തി കിടത്തി അവറ്റകള്‍ അങ്ങിനെ മലര്‍ന്നു കിടന്നു കൈകാലിട്ടടിക്കുന്നത് കണ്ടു നില്‍ക്കാന്‍ തന്നെ നല്ല സുഖമാണ്.
പച്ച പുല്‍ച്ചാടി വീട്ടില്‍ വന്നാല്‍ പിറ്റേന്ന് കാശ് കിട്ടും എന്നൊരു അറിവ് വെച്ച് കാലത്ത് മദ്രസയില്‍ പോകുമ്പോള്‍ റോഡിനു ഇരുവശവും അരിച്ചു പെറുക്കി നടന്നിരുന്നതോര്‍ത്തു ഇപ്പോള്‍ ചിരി വരുന്നു. രാത്രി ഇരുട്ടില്‍ വിരുന്നു വരുന്ന മിന്നാമിനുങ്ങിനെ പിടിച്ചു വെളിച്ചത്തു കൊണ്ട് പോയി നോക്കിയാല്‍ അപ്പം പണ്ടാരം വെളിച്ചം ഓഫാക്കും..പിന്നേം ഇരുട്ടത്ത്‌ നിറുത്തണം അത് അതിന്‍റെ ലൈറ്റ് ഓണാക്കാന്‍.. മിന്നാമിനുങ്ങു രാത്രി വന്നാല്‍ രാത്രി രണ്ടിന് പോകാന്‍ മുട്ടും എന്നറി യുന്നതോണ്ട് ഞാന്‍ എന്‍റെ റൂമില്‍ വരുന്ന മിന്നാ മിനുങ്ങിനെ ആരും കാണാതെ പിടിച്ചു അനിയന്‍റെ റൂമിലാക്കും .. അവനു വേണേല്‍ മുട്ടിക്കോട്ടേ .. 
സുന്ദരികളായ പെണ്‍കുട്ടികളെ കാണുമ്പോള്‍ ഉള്ള അതെ സ്നേഹം ആയിരുന്നു എനിക്ക് പൂമ്പാറ്റകളെ കാണുമ്പോളും. അതുകൊണ്ട് തന്നെ ഞാന്‍ ചെറുപ്പത്തില്‍ ഉപദ്രവിക്കാത്ത ഏക ജീവി പൂമ്പാറ്റയാവാം .. 
തുമ്പി.. എത്ര തരാം തുമ്പികള്‍ ഉണ്ടായിരുന്നെന്നോ എന്‍റെ നാട്ടില്‍.. .., ആന തുമ്പി,ഓണ തുമ്പി,പൂ തുമ്പി, വാല്‍ തുമ്പി..അങ്ങിനെ ഒരുപാട്.. ഒരുപാട് ..പാവം ഓണത്തുമ്പികള്‍ ..കൂട്ടമായി പറക്കുന്ന അവയെ കൂട്ടുകാരുടെ കൂടെ കൂടി കുറുന്തോട്ടി പറിച്ചു എത്ര വട്ടം അടിച്ചു വീഴ്ത്തിയിരിക്കുന്നു.. കല്ലെടുപ്പിക്കുന്നതും, വാലില്‍ നൂല് കെട്ടി പറപ്പിക്കുന്നതും പോരാഞ്ഞിട്ട് വീട്ടില്‍ വളര്‍ത്തുന്ന മൈനക്ക് ഭക്ഷണം ആക്കാനും കുറെ എണ്ണത്തിനെ പിടിച്ചിട്ടുണ്ട്.. 
ഓന്തിനെ കണ്ടാല്‍ കല്ലെടുത്ത്‌ ഏറിയും. നാവു നീട്ടി അത് നില്കുന്നത് കാണുമ്പോള്‍ എന്തോ ഒരു ഭീകരത തോന്നും ..
എട്ടുകാലിയുടെ കാലിന്‍റെ എണ്ണം എത്രയുണ്ട് എന്ന് നോക്കാന്‍ ചൂലുകൊണ്ട് അടിച്ചു കൊന്നു എണ്ണി നോക്കിയപ്പോള്‍ മൂന്നു കാലെയുള്ളൂ. എന്തടിയാണ് ഞാന്‍ അന്ന് അടിച്ചത് ..ഓ ...

7 comments:

  1. ചുമപ്പില്‍ കറുത്ത പുള്ളികള്‍ ഉള്ള ഒരു കൊച്ചു പ്രാണി- ഞങ്ങളതിനെ "ഏച്ചൂട്ടി" എന്നായിരുന്നു വിളിച്ചിരുന്നത്. അബ്ബാസിന് വേണമെങ്കിൽ ഒലിഗോക്കളറി ഏഛട്ടിയോള എന്ന ശാസ്ത്രീയനാമം വിളിക്കാം!
    ഇരുട്ടത്ത് മിന്നാമിനുങ്ങെന്ന് കരുതി തീപ്പെട്ടിക്കൂട്ടിൽ കേട്ടി പൂട്ടിയിട്ടതിനെ രാവിലെ തുറന്ന് നോക്കിയപ്പോൾ ഒരു പുഴു. അറ്റത്ത് ബൾബ് കത്തിക്കുന്ന ഒരു പുഴു!

    ReplyDelete
  2. ഭൂമിയുടെ അവകാശികള്‍

    ReplyDelete
  3. ബാല്യത്തില്‍ ചെയ്തിരുന്ന ഒരു ഏര്‍പ്പാടാണ് രാതിയില്‍ ഒരു ഉരുള പഞ്ഞിയും കൊണ്ട് കിടക്കും കിട്ടുന്ന മിന്നാമിനുങ്ങിനെ അതില്‍ കയറ്റും മൂന്നു നാലെണ്ണം ആയാല്‍ ഒരു ചെറിയ വെളിച്ചം കിട്ടും നോക്കി കിടന്നു ഉറങ്ങിപ്പോവും.
    എന്‍റെ മോന്‍ പാറ്റയെ പിടിച്ച് മലര്‍ത്തി കിടത്തി അത് നോക്കിയിരുപ്പാണ് എന്നിട്ട് "അമ്മ നോക്കിയെ പാറ്റ എക്സര്‍ സൈസ്‌ ചെയ്യുന്നത് കണ്ടോ."
    കുബ്ബുസേ :)പല പഴയഓര്‍മ്മകളും കുത്തി ഒലിച്ചു വരുന്നു ഈ പോസ്റ്റ്റിലുടെ... നന്ദി.

    ReplyDelete
  4. അബ്ബാസ് എങ്ങനെ ഇതൊക്കെ ഓര്‍ത്തെടുക്കുന്നു.... എണ്ണകൊണ്ടുപോകുന്ന ആ ജീവിയെ 25 വര്‍ഷത്തിനിടയേല്‍ ഞാന്‍ ഓര്‍ത്തിട്ടില്ല.. ഓര്‍മപെടുതിയതീന് നന്ദി

    ReplyDelete
  5. http://4.bp.blogspot.com/-Ft8dBtrogaI/Tvk_oVcFnmI/AAAAAAAACco/NGvTCMYt6f4/s320/nine-spotted-ladybug.jpg

    ReplyDelete
  6. ഇഷ്ടായി ..പഴയ കാലത്തിലേക്ക് തിരിച്ചു പോയത് പോലെ .

    ReplyDelete