Showing posts with label ഗൃഹാതുരത്വം. Show all posts
Showing posts with label ഗൃഹാതുരത്വം. Show all posts
Saturday, 6 April 2013
ഓര്‍മയിലെ ചില കുഞ്ഞു ജീവികള്‍.. !!11!!!1-
ഗ്യാസും കൊണ്ട് പോകുന്ന ഏലസ് വണ്ടിയുടെ ആകൃതിയില്‍ ഒരു കുഞ്ഞു ജീവിയുണ്ടായിരുന്നു. എനിക്കതിന്റെ പേരറിയില്ല. അതോ ഇനി അതിനു പേരില്ലേ?അതിന്‍റെ പിന്‍ഭാഗത്തുള്ള ചെറിയ ടാങ്കില്‍ എപ്പോളും എണ്ണ പോലത്തെ ഒരു സാധനം ഉണ്ടാകും. യേശുവിനു എണ്ണ കൊണ്ട് പോവുകയാണ് ഈ ജീവി എന്ന് ആരോ പറഞ്ഞു തന്നതോണ്ട് അതിനെ ഉപദ്രവിക്കാറില്ല.
Friday, 5 April 2013
ഭാഷ. ...♥
ഞാന്‍ പറയുന്നത് നിങ്ങള്‍ക്കും നിങ്ങള്‍ പറയുന്നത് എനിക്കും മനസ്സിലാവുന്ന സ്ഥിതിക്ക് നമുക്കിടയിലെ ഭാഷ അതിന്‍റെ ധര്‍മം നിര്‍വഹിക്കുന്നുണ്ട് എന്ന് തന്നെ വേണം കരുതാന്‍. .........
ഓര്‍ഡിനറി എന്ന സിനിമയില്‍ ബിജുമേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തെ കണ്ടപ്പോളാണ് ഇത്രയും മനോഹരമായ ഒരു ഭാഷ ശൈലി എന്‍റെ ജില്ലയില്‍ നിലവില്‍ ഉണ്ടല്ലോ എന്ന് ഞാന്‍ ഓര്‍ക്കുന്നത് . ഞങ്ങള്‍ മണ്ണാര്‍ക്കാട്ടുകാര്‍ മലപ്പുറം ജില്ലയോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ കൂടുതലും ഉപയോഗിക്കുന്നത് മലപ്പുറം ശൈലിയാണ്. അതില്‍ തന്നെ പോയിത്രേ .. വന്നുത്രേ ...വന്നുക്കുണ് എന്നതൊക്കെ ഞങ്ങളുടെ മാത്രം ശൈലിയും.. ..കല്ലടിക്കോട് മുതലാണ്നമ്മള്‍ സിനിമയില്‍ കണ്ട ശൈലിയില്‍ ആളുകള്‍ സംസാരിക്കുന്നത് എന്ന് തോന്നുന്നു. മുണ്ടൂര്‍,പാലക്കാട്,ആലത്തൂര്‍,നെന്മാറ .. അങ്ങിനെ അങ്ങിനെ...
അഞ്ചിലെത്തിയ ഞാന്‍ ഉമ്മാന്‍റെ നാടായ മലപ്പുറത്തെ കൊണ്ടോട്ടിയിലേക്ക് പറിച്ചു നടപ്പെട്ടപ്പോള്‍ കൂട്ടുകാരുമായി ഇടകലര്‍ന്നു പോകാന്‍ നന്നായി കഷ്ട്ടപെട്ടു. പിന്നെ മെല്ലെ മെല്ലെ ഞാന്‍ അവരില്‍ ഒരാളായി തീര്‍ന്നു .. എത്താ ,ഇജ്ജു,പജ്ജ്,കജ്ജ്,എത്താപ്പം എന്‍റെ കഥ.. മനോഹരമായ ഒരു കാലഘട്ടം.. ഭാര്യ ഒരിക്കല്‍ പറഞ്ഞു ..നിങ്ങളെ മോന് നിങ്ങളുടെ ആ മലപ്പുറം ശൈലി മുഴുവനായി കിട്ടിയിട്ടുണ്ട്. എത്ര പറഞ്ഞു കൊടുത്താലും പശുവിനു അവന്‍ പജ്ജ് എന്നെ പറയൂ..
ഗള്‍ഫില്‍ എത്തിയപ്പോള്‍ കൂടെയുള്ളവര്‍ അതികവും എറണാകുളം ജില്ലക്കാര്‍ .. പ്രത്യേകിച്ച് ഒരു ശൈലി ഇല്ലാതെ അത്യാവശ്യം ശുദ്ധ മലയാളം പറയുന്ന ആളുകള്‍. ., ഞാനും അവര്‍ക്ക് വേണ്ടി എന്‍റെ സംസാര ശൈലി മാറ്റി. മലപ്പുറം ശൈലി ആകുമല്ലോ എന്ന് കരുതി അന്നൊക്കെ ഹജ്ജിനു ഹയ്യ് എന്നാണ് പറഞ്ഞിരുന്നത് :) വാരാന്ത്യങ്ങളില്‍ കൂട്ടുകാരുമായി യാത്ര ചെയ്യുമ്പോള്‍ എന്തെങ്കിലും പാട്ടൊക്കെ പാടും ..ഞാന്‍ പാടിയ പാട്ടിലെ ഒരു വരി ...മുന്നൂറു കോമാങ്ങ അണ്ട്യോടെ മുണുങ്ങിയോവര്‍ എന്നായിരുന്നു .. ആ മുണുങ്ങി എന്ന പ്രയോഗം വന്നതും എന്‍റെ പരിപ്പവന്മാര്‍ എടുത്തു.
വെള്ളിയായ്ച്ചകളില്‍ ബിന്‍ഒമ്രാനില്‍ താമസിക്കുന്ന കൊണ്ടോട്ടി കൂട്ടുകാരുടെ അടുത്തേയ്ക്ക് പോകുന്നത് തന്നെ നമ്മുടെ ആ നാടന്‍ ബര്‍ത്താനങ്ങള്‍ പറയാനായിരുന്നു. ഇജ്ജൊന്നു പോയ്ക്കാ ചെങ്ങായി.. എത്താന്ക്ക്. ഒന്ന് ചെലക്കാണ്ട് നിക്കെടാ ന്നൊക്കെ പറയുമ്പോള്‍ ശരിക്കും ഡ്യുട്ടി കഴിഞ്ഞു വന്നു ഫാന്റും ഷര്‍ട്ടും മാറ്റി ഒരു ലുങ്കിയും ടീ ഷര്‍ട്ടും ധരിച്ച സുഖമായിരുന്നു .
എന്തൊക്കെ ശൈലിയില്‍ സംസാരിച്ചാലും നമ്മള്‍ എല്ലാം ഒരൊറ്റ മലയാള ഭാഷയല്ലേ സംസാരിക്കുന്നുള്ളൂ.. അത് തന്നെ വല്ല്യ കാര്യം. കേരളമൊഴിച്ച് മറ്റു മിക്ക സംസ്ഥാനങ്ങളിലും മുസ്ലിങ്ങള്‍ സംസാരിക്കുന്നത് അവിടത്തെ മാതൃ ഭാഷയല്ല ......ഉര്‍ദു ആണ്. മറാത്തികള്‍ സംസാരിക്കുന്നത് മാറാത്തി. കര്‍ണാടകയിലെ ക്രിസ്ത്യാനികള്‍ (ഗോവയില്‍ നിന്നും കുടിയേറി പാര്‍ത്തവര്‍ ) സംസാരിക്കുന്നത് കൊങ്കിണി,തുളു സംസാരിക്കുന്നവരും ഉണ്ട്, തമിഴും,തെലുങ്കും,കന്നഡയും,ഒറിയയും ,ഹിന്ദിയും എല്ലാം അതതു നാടുകളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു.
ടെലെഫോണ്‍ നിരക്ക് കുറഞ്ഞതിനു ശേഷം വീട്ടിലേക്കു എഴുതുന്ന കത്തുകള്‍ നിന്നതോടെ മലയാളം എഴുതാനുള്ള അവസരം ഇല്ലാതായിരുന്നു. എഴുത്ത് വീണ്ടും തുടങ്ങിയതാണ് ഫേസ് ബുക്കിനെ സ്നേഹിക്കാന്‍ ഉള്ള ഒരു വലിയ കാരണം .
അക്ഷരതെറ്റുകള്‍ പരമാവധി കുറക്കാന്‍ ശ്രദ്ധിക്കാറുണ്ട് .എന്നാലും ഇടക്കൊക്കെ തെറ്റും. പലതും കൂട്ടുകാര്‍ ചൂണ്ടി കാണിച്ചിട്ടുണ്ട്. ചിലത് അശ്രദ്ധ മൂലവും ചിലത് അറിവില്ലായ്മ മൂലവും. അശ്രദ്ധ മൂലം സംഭവിച്ചത് പറഞ്ഞില്ലെങ്കിലും അറിവില്ലായ്മ മൂലം എഴുതിയതാണെന്ന് തോന്നിയാല്‍ പ്രിയകൂട്ടുകാര്‍ തീര്‍ച്ചയായും അതെന്‍റെ ശ്രദ്ധയില്‍ പെടുത്തണം..
രഞ്ജിനി ഹരിദാസിന്‍റെ ഭാഷയെ കുറ്റം പറഞ്ഞു ഒരുത്തനിട്ട പോസ്റ്റിലെ എട്ടു അക്ഷരതെറ്റുകള്‍ ചൂണ്ടി കാട്ടി താങ്കളും അവരും തമ്മിലുള്ള വ്യത്യസം എന്താണെന്ന് ചോദിച്ചതിനു എന്നെ ഒരുത്തന്‍ തടസ്സപ്പെടുത്തി (ബ്ലോക്ക് ) കളഞ്ഞു .
മലയാള ഭാഷ തൻ മാദക ഭംഗി നിൻ മലർ മന്ദഹാസമായ് വിരിയുന്നു കിളികൊഞ്ചും നാടിന്‍റെ ഗ്രാമീണ ശൈലി നിൻ പുളിയിലക്കര മുണ്ടിൽ തെളിയുന്നു ....
കള്ള് ഷാപ്പ്.
കള്ള് ഷാപ്പ്
ലൈസന്‍സ് നമ്പ്ര്-1013
കാഞ്ഞിരപ്പുഴ..
കേരളത്തില്‍ ഏറ്റവും കൂടുതല്‍ സാഹോദര്യ ഐക്യം നില നില്‍ക്കുന്ന ഒരു സ്ഥാപനം.. വിളമ്പുന്നവര്‍ക്കോ കുടിക്കുന്നവര്‍ക്കോ യാതൊരു വിധ ഡ്രസ്സ് കോഡുമില്ല.ഒരു നാടന്‍ സംഗീത നാടക അക്കാദമി എന്ന് തന്നെ പറയാം. എരിവുള്ളത് കഴിക്കാനും കേള്‍ക്കാനും പറ്റിയ സ്ഥലം. കപ്പ ഏറ്റവും ഹൃദ്യമായി കഴിക്കാന്‍ പറ്റുന്ന സ്ഥലം. നാടന്‍ പാട്ടുകളുടെ ആശാന്മാരുടെ ആദ്യ കളരി.. പ്രകൃതിദത്തമായ കൂളിംഗ് സംവിധാനം ..തൊട്ടടുത്ത് തന്നെ ഒരു പെട്ടികട ഉള്ളതോണ്ട് മുറുക്കാന്‍ വാങ്ങാനും ബീഡി വലിക്കാനും എങ്ങും പോവണ്ട. ധാര്‍മിക രോഷം ഫേസ് ബുക്കില്‍ തീര്‍ക്കുന്ന പോലെ ആത്മരോഷം ഇവിടെ തീര്‍ക്കാം. കടം കുടിക്കരുത് എന്നെ നോട്ടീസ് ഉള്ളൂ രാഷ്ട്രീയം പറയരുതെന്ന് എവിടേം എഴുതി വെച്ചിട്ടില്ല. ഇറച്ചി കറിക്ക് ഒരിടത്നിന്നും കിട്ടാത്ത മണം ...പാമ്പുകള്‍ ചുറ്റിനുമുണ്ടാകാം ..പക്ഷെ അങ്ങോട്ട് ഉപദ്രവിച്ചാലും ഇങ്ങോട്ടു ഉപദ്രവിക്കില്ല.
കള്ള് ഷാപ്പ് മുതലാളിയുടെ മോളുടെ കല്യാണമായിരുന്നു ഇന്നലെ .കസ്റ്റമെര്‍സിനെ മാത്രമേ മുതലാളി കല്ല്യാണം വിളിച്ചിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് ക്ഷണം ഇല്ലായിരുന്നു. വേണേല്‍ വിശ്വസിച്ചാല്‍ മതി.
ചെരുപ്പ്.
ഇണയെ നഷ്ട്ടപെട്ടാല്‍ പിന്നീട് തനിച്ചു ജീവിക്കാന്‍ സാധിക്കാത്ത ലോകത്തിലെ ഏക പ്രണയ ജോഡി.........ഒറ്റ വാക്കില്‍ നമുക്കങ്ങിനെ വിശേഷിപ്പിക്കാം ചെരുപ്പിനെ ...:)
കുറെ കാലം പിറകിലോട്ടൊന്ന് കാതോര്‍ത്തു നോക്കൂ.. നമ്മള്‍ അമ്മയുടെ കൈ പിടികാതെ ആദ്യമായി കിട്ടിയ പീപ്പിയുള്ള ഷൂ ഇട്ടു തനിയെ നടക്കുകയാണ്..പീ..പീ .പീ.. ആ ചൊമന്ന നിറം നമ്മുടെ മനസ്സീന്നു മാഞ്ഞു പോയെങ്കിലും ആ ശബ്ദം ഇപ്പോഴും കേള്‍ക്കാം.. പീ പീ ..
ഇനിയാണ് നമ്മുടെ ജീവിതത്തില്‍ ചെരുപ്പുമായുള്ള ബന്ധം തുടങ്ങുന്നത്.നമ്മുടെ വളര്‍ച്ച നമ്മള്‍ മനസ്സിലാക്കില്ലെങ്കിലും നമ്മുടെ കാല്‍പാദത്തിന്‍റെ വളര്‍ച്ച ഓരോ ഘട്ടത്തിലും നമുക്കറിയാന്‍ പറ്റും .. അഞ്ച് ഇഞ്ചില്‍ തുടങ്ങി,ആറു,ഏഴു,എട്ട്, ഒന്‍പതില്‍ എത്തിയാല്‍ പിന്നെ അപൂര്‍വമായേ കാല്‍ പാദം വളരൂ.. പത്തു ഇഞ്ച് അപൂര്‍വമായി ഉപയോഗിക്കുന്നവരും ഉണ്ട് .
ഒരു പുതിയ ചെരുപ്പ് കിട്ടിയാല്‍ തീര്‍ച്ചയായും ആദ്യം ചെയ്യുന്ന പരിപാടി പഴയ ചെരുപ്പിനെ വലിച്ചെറിയുക എന്നതാണ്.മടമ്പ് പതിക്കുന്ന ഭാഗത്ത് ചെറിയൊരു അമ്പിളി കല വന്നു തുടങ്ങിയ ചെരുപ്പിനെ ഒരു ദയയുമില്ലാതെ നമ്മള്‍ ദൂരേക്ക് വലിച്ചെറിയും.. ചിലപ്പോള്‍ രണ്ടു വണ്ടി ചക്ക്രം വെട്ടിയെടുക്കാന്‍ ഉള്ള വകുപ്പുണ്ടെങ്കില്‍ അത് ചെയ്യും.
പുഴക്കരയില്‍ കുളിക്കാനായി പോയാല്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചത് ചിലപ്പോള്‍ ചെരുപ്പ് കഴുകാന്‍ വേണ്ടി ആയിരിക്കും.കഴുകി കഴിഞ്ഞ ചെരുപ്പിനെ ഒരു കല്ലില്‍ കുത്തിച്ചാരി നിറുത്തുമ്പോള്‍ സ്വന്തം ആനയെ പുഴയില്‍ നിന്നും കുളിപ്പിച്ച് കയറ്റിയ ഒരു സന്തോഷമുണ്ടാകും മുഖത്ത്.പലപ്പോഴും പ്രണയിനി അപ്പുറത്തെ കടവിലേക്ക് കുളിക്കാന്‍ വരാന്‍ വൈകിയാല്‍ സമയം തള്ളി നീക്കുന്നത് ഈ ചെരുപ്പ് കഴുകികൊണ്ടാവും .
പള്ളിയിലേക്കോ ,അമ്പലത്തിലേക്കോ പോകുമ്പോള്‍ എന്താടാ ചെരുപ്പ് മാറ്റാനായോ എന്ന് ആരെങ്കിലും വിളിച്ചു ചോദിച്ചാല്‍ നമ്മളൊരു വഷളന്‍ ചിരി ചിരിച്ചു നേരെ നടക്കും.
VKC , BYKOF , LUNAR ,HAWAKER അങ്ങിനെ എത്രയെത്ര കമ്പനികള്‍,സ്കൂള്‍ കാലഘട്ടത്തില്‍ എല്ലാ ക്ലാസിലും ഉണ്ടാകും ഒരു സ്പെഷ്യലിസ്റ്റ്.ചെരുപ്പിന്‍റെ വാറു പറിഞ്ഞു പോന്നാല്‍ അവനെയാണ് നമ്മള്‍ സമീപിക്കുക,ഷര്‍ട്ടിന്‍റെ അടിഭാഗം ചെരുപ്പിന്‍റെ ഹോളിലേക്ക് കയറ്റി വാര്‍ അതില്‍ കുരുക്കി താഴേക്കു വലിച്ചു കയറ്റാന്‍ അവനു ഒരു പ്രത്യേക കഴിവാണ്.
നടന്നു പോകുമ്പോള്‍ കാലില്‍ ചെറിയൊരു വേദന തോന്നിയാല്‍ നമ്മള്‍ ചെരുപ്പ് എടുത്തു നോക്കും, അപ്പോള്‍ കാണാം വലിയൊരു മുള്ള്.ആ മുള്ള് പറിച്ചു കളഞ്ഞു നമ്മുടെ കാലില്‍ തറക്കേണ്ട ആ മുള്ളിനെ തടഞ്ഞു നിര്‍ത്തിയ ചെരുപ്പിനെ ഒന്ന് നന്ദിയോടെ നോക്കിയിട്ട് നമ്മള്‍ വീണ്ടും നടത്തം തുടരും..
പ്രവാസത്തിന്‍റെ സ്വാഭാവിക തിരക്കും,അലസതയും പിന്നെ പുറത്തു പോകുമ്പോഴും ,ജോലിക്കും ഷൂവും.. അതുകൊണ്ട് തന്നെ ഇപ്പോള്‍ ചെരുപ്പ് കഴുകാന്‍ ഒന്നും മിനക്കെടാറില്ല,കുളിക്കുമ്പോള്‍ ചെരുപ്പും ഒന്ന് നനയും..
ഒഴിവു ദിവസങ്ങളില്‍ കൂട്ടുകാരുടെ റൂമില്‍ പോകുമ്പോള്‍ ഒന്ന് രണ്ടു വട്ടം അബദ്ധം പറ്റിയിട്ടുണ്ട്. ഷൂ ധരിച്ചു പോയ നമ്മള്‍ പള്ളിക്ക് പോകുമ്പോള്‍ അവിടെ കിടന്ന കൂട്ടുകാരുടെ ഏതെങ്കിലും ചെരുപ്പിട്ട് പോകും,പിന്നെ നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ആവും ഓര്‍ക്കുക ഏതു ചെരുപ്പിട്ടാ താന്‍ വന്നതെന്ന്. പള്ളിയിലെ തിരക്ക് ഒരുവിധം കഴിയുന്നതുവരെ കാത്തിരികുകയല്ലാതെ വേറെ വഴിയില്ല.
ഒരിക്കല്‍ കൂട്ടുകാരന്‍റെ റൂമില്‍ ഇരിക്കുമ്പോള്‍ കുറെ തബ് ലീഗുകാര്‍ ഉപദേശിക്കാന്‍ വന്നു അവരുടെ ഹിന്ദി മുഴുവനായി എനിക്ക് അറിയാത്തതുകൊണ്ട് ഞാന്‍ പെട്ടെന്ന് ഇല്ലാത്ത കാള്‍ അറ്റന്‍ഡ് ചെയ്തു ഫോണില്‍ സംസാരിച്ചു പുറത്തേയ്ക്ക് പോയി.കുറെ കഴിഞ്ഞു കൂട്ടുകാരന്‍ വിളിച്ചു നീ എന്ത് പണിയാ കാണിച്ചേ.നീ ഇട്ടു പോയ ചെരുപ്പ് ഈ വന്ന ആളുകളുടെതാണ് പെട്ടെന്ന് കൊണ്ട് വാ.. അവരു നിന്നെ കാത്തിരിക്കുന്നു.
കാല്‍പാദം നീര് വന്നു അവശനായ ഒരാളെ ആശുപത്രിയില്‍ കൊണ്ട് പോയപ്പോള്‍ ഡോക്ടര്‍ ഞങ്ങളോട് ചൂടായി.. ഇതുപോലത്തെ ചെരുപ്പ് ഇട്ടാല്‍ പിന്നെ എങ്ങിനെ കാലിനു അസുഖം വരാതിരികും.അപ്പോഴാണ് ഞങ്ങള്‍ അത് ശ്രദ്ധിച്ചത്.നീരുള്ളത് കാരണം ഷൂ ഇടാന്‍ ബുദ്ധിമുട്ടുള്ള സുഹൃത്ത് ബാത്രൂമിലെ ഒരു പഴയ ചൊറി പിടിച്ച ചെരുപ്പ് ആണ് ധരിച്ചിരുന്നത്. അവനും,ഞങ്ങളും അത് ശ്രദ്ധിച്ചിരുന്നില്ല.
കുറെ എഴുതാനുണ്ട്.എഴുത്തിന്‍റെ നീളം കാല്‍പാദത്തിനു പുറത്തേയ്ക്ക് നീണ്ടു നില്‍ക്കുന്ന ചെരുപ്പ് പോലെ അരോചകം ആയതിനാല്‍ നിറുത്തുന്നു,MF ഹുസൈന്‍ ജീവിതത്തില്‍ ഒരിക്കലും ചെരുപ്പ് ധരിച്ചിട്ടേ ഇല്ല എന്ന് കേട്ടിട്ടുണ്ട് . പഴയ നമ്മുടെ ആള്‍ക്കാരും ചെരുപ്പില്ലാത്തവര്‍ ആയിരുന്നു.അതുകൊണ്ട് തന്നെ ഭൂമിയെ തലോടി നടന്നിരുന്ന അവരെല്ലാം ഒരുപാട് കാലം ഒരു കുഴപ്പവുമില്ലാതെ കുറെ കാലം ജീവിച്ചിരുന്നു എന്നത് ഇതിന്‍റെ മറ്റൊരു വശം..
മഴക്കാലത്ത് പുറത്തു പോയി വന്നാല്‍ ഉമ്മ തീര്‍ച്ചയായും ചീത്ത പറയും,കാരണം ചെരുപ്പിന്‍റെ വികൃതി നമ്മുടെ ഫാന്റും കഴിഞ്ഞു ഷര്‍ട്ടിന്റെ താഴ്ഭാഗം വരെ ചുവന്ന പുള്ളികള്‍ തീര്‍ത്തിട്ടുണ്ടാകും . ഒരുപാട് നേരത്തെ മല്‍പിടുത്തം കൊണ്ട് ഉമ്മ ആ പുള്ളികള്‍ എല്ലാം മായ്ച്ചു കളയും ..
പക്ഷെ കാലമെന്ന ഉമ്മാക്ക് നമ്മുടെ മനസ്സില്‍ നിന്നും ചില പുള്ളിക്കുത്തുകള്‍ മായിച്ചു കളയാന്‍ അത്ര പെട്ടെന്നൊന്നും കഴിയില്ല. അതിങ്ങനെ ഓരോ കൊപ്പന്മാരുടെ ഫേസ് ബുക്ക് പോസ്റ്റായി നമ്മളെ ഓര്‍മിപ്പിച്ചുകൊണ്ടേ ഇരിക്കും :p
സോറി !!
എന്‍റെ ഓര്‍മ ശരിയാണെങ്കില്‍ (സോറി ഓര്‍മ ശരിയാവണമെന്നില്ല.ATM കാര്‍ഡിന്‍റെ പാസ് വേര്‍ഡ് ഓര്‍മയില്‍ നില്‍ക്കാത്ത ആളാണ് ഞാന്‍ ) എഴുതിയിട്ട് തെളിയാത്ത ഹീറോപെന്‍ ഒന്ന് ആഞ്ഞു കുടഞ്ഞപ്പോള്‍ അടുത്തിരിക്കുന്ന കൂട്ടുകാരന്‍റെ ഷര്‍ട്ടിലേക്ക് തെറിച്ച മഷി നോക്കിയാണ് അന്ന് ആദ്യമായി ടീച്ചര്‍ പഠിപ്പിച്ച സോറി എന്ന വാക്ക് പ്രയോഗിച്ചു തുടങ്ങുന്നത്.
കുട്ടിയും കോലും കളിക്കുമ്പോള്‍ ഞാന്‍ അടിച്ച കുട്ടി കൊണ്ട് മോന്ത കോടിയ ഹുസൈന്‍കാനോട് സോറി പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല.തന്തക്കു വിളികേട്ടു.. പിന്നീട് പത്താം ക്ലാസിലെ ലൈല പി,കെ എനിക്ക് നിന്നെ ഇഷ്ട്ടമാണെന്ന് പറഞ്ഞപ്പോള്‍ അവളെ സ്വപ്നം കണ്ടു നടന്നിരുന്ന പ്രിയപ്പെട്ട ഒരു കൂട്ടുകാരനു വേണ്ടി അവളോട് സോറി എനിക്ക് നിന്നെ ഇഷ്ട്ടമില്ല എന്ന് ഞാന്‍ പറഞ്ഞു എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പറയും സോറി ഞങ്ങള്‍ വിശ്വസിക്കില്ലാന്നു.:).
കോളേജില്‍ ഹാജറ് കുറഞ്ഞതിനു പ്രിന്‍സിപ്പാള്‍ വിളിച്ചപ്പോള്‍ സോറി സാര്‍ ഇനി എന്നും ക്ലാസില്‍ വരാം എന്ന് വാക്ക് കൊടുത്തത് പാലിക്കാന്‍ പറ്റാത്തതില്‍ ഇടയ്ക്കിടയ്ക്ക് സോറി പറയേണ്ടി വന്നിട്ടുണ്ട്.
ഗാനമേളക്കിടയില്‍ അടിപൊളി പാട്ടിനോപ്പിച്ചു കൂതറ ഡാന്‍സ് കളിച്ചുകൊണ്ടിരിക്കുംമ്പോള്‍ നന്നായി കളിക്കുന്ന ഒരുത്തനെ കണ്ടു അസൂയ മൂത്ത് അറിയാത്ത രീതിയില്‍ അവനൊരു ചവിട്ടു കൊടുത്തിട്ട് സോറി പറഞ്ഞു. പയ്യന്‍ സ്മാര്‍ട്ട് ആയിരുന്നു. തിരിച്ചൊരു ചവിട്ടു ഇങ്ങോട്ടും തന്നിട്ട് കൊടുത്ത സോറി അപ്പം തന്നെ തിരിച്ചു പറഞ്ഞു
ഒരു മാസം കൊണ്ട് ഇംഗ്ലീഷ് പഠിക്കാനുള്ള ബുക്ക് വായിച്ചപ്പോള്‍ ആദ്യത്തെ പാഠം തന്നെ ഫോണ്‍ ചെയ്യുമ്പോള്‍ അപ്പുറത്തുള്ള ആള്‍ പറഞ്ഞത് മനസ്സിലായില്ലെങ്കില്‍ സോറി എന്നല്ല പാര്‍ഡെന്‍ എന്നാണു പറയേണ്ടത് എന്നതായിരുന്നു. അത് പ്രകാരം ഞാന്‍ പാര്‍ഡെന്‍ പറഞ്ഞവരെല്ലാം അതെന്താണെന്ന് മനസ്സിലാവാതെ തിരിച്ചു ഇങ്ങോട്ട് സോറി പറഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും സോറി തന്നെ പറയാന്‍ തുടങ്ങി..
വിവിധ രാജ്യക്കാരായ ഇരുപതില്‍ കുറയാത്ത ആള്‍ക്കാരെകൊണ്ട് പണിയെടുപ്പിച്ച് കഴിഞ്ഞു പോകുമ്പോള്‍ ഏതേലും ഒരുത്തന്‍ ചെയ്യുന്ന തെറ്റിന് ഇടയ്ക്കിടയ്ക്ക് മാനേജ്മെന്റിനോട് സോറി പറയല്‍ ഒരു ശീലമായി പോയി.. പക്ഷെ വിലക്കുറവ് കിട്ടാന്‍ തര്‍ക്കിച്ച കസ്റ്റമറോട് ഉടക്കിയപ്പോള്‍ കസ്റ്റമര്‍ ഈസ് കിംഗ് ..അദ്ദേഹത്തോട് നിരുപാധികം സോറി പറയു അബ്ബാസ് എന്ന് പറഞ്ഞ മാനേജരോട് സോറി സാര്‍ രാജാക്കന്മാര്‍ ഒരിക്കലും discount ചോദിക്കാറില്ല എന്ന sms കീച്ചിയപ്പോള്‍ സോറി അബ്ബാസ് നിന്നോട് തര്‍ക്കിക്കാന്‍ ഞാന്‍ ഇല്ല എന്നും പറഞ്ഞു മാനേജര്‍ പോയത് ഓര്‍ക്കാന്‍ രസമുണ്ട് .
പന്തുകളി കഴിഞ്ഞു വിശന്നു കൊടല് കരിഞ്ഞു അടുത്ത് കണ്ട ചെറിയൊരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ ആകപ്പാടെ ഉള്ള ഒരു വാഷ് ബേസില്‍ കഴുകിയിട്ടും കഴുകിയിട്ടും തൃപ്തി വരാതെ തന്‍റെ വായ വീണ്ടും വീണ്ടും കഴുകികൊണ്ടിരിക്കുന്ന ഒരു ചേട്ടനോട് ചേട്ടന്‍ വായിലൂടെ അപ്പിയിട്ടതാണോ എന്ന് ചോദിച്ചത് കേട്ട് അദ്ദേഹം തിരിഞ്ഞു നോക്കിയപ്പോ കണ്ട പുള്ളിക്കാരന്റെ മീശ എന്നെകൊണ്ട് നാലഞ്ചു സോറി ഒരുമിച്ചു പറയിപ്പിച്ചു.
സോറി ....എഴുത്തിനു നീളം കൂടുന്നു.അവസാന പാരഗ്രാഫ് ആളാവാന്‍ വേണ്ടി എഴുതുന്നതല്ല.എന്നെ പോലെ തന്നെ നിങ്ങളില്‍ പലരും പലപ്പോഴായി പറഞ്ഞ ഒരു "സോറി" ആയതുകൊണ്ട് മാത്രം എഴുതുകയാണ്.
ലീവ് കഴിഞ്ഞു മടങ്ങി പോരുമ്പോള്‍ എല്ലാപ്രാവശ്യവും അവള്‍ക്കൊരു ചോദ്യമുണ്ട് .ഇനിയും എത്ര നാള്‍ നമ്മള്‍ ഇങ്ങനെ.. അപ്പോള്‍ നമ്മള്‍ പറയും ഒരു നാല് കൊല്ലം കൊണ്ട് നമ്മുടെ പ്രശ്ങ്ങള്‍ എല്ലാം തീരുമെഡാ .അതുവരെ നീ ക്ഷമിക്ക് ........ .അതിനു ശേഷമാണ് നമ്മള്‍ നമ്മുടെ മനസ്സില്‍ അവളോട് ഒരു സോറി പറയുക. സോറി പെണ്ണേ.. നിന്നെ പറഞ്ഞു പറ്റിക്കുന്നതിന് .....നാലല്ല ..പതിനാലു കൊല്ലം കഴിഞ്ഞാലും നമ്മുടെ ജീവിതം ഇങ്ങനോക്കെ തന്നെയാവും.. ... The End ... (ഇത് സിനിമ കഴിയുമ്പോള്‍ സ്ക്രീനില്‍ നോക്കി പഠിച്ചതാ )
മാമ്പഴം-
മാങ്ങ - പഴങ്ങളിലെ രാജാവ് - മാങ്ങയണ്ടി -പഴങ്ങളിലെ രാജ കുരു :)
അയല്‍പക്കത്തെ ശിവേട്ടന്‍റെ വീട്ടിലെ പട്ടിയെ എറിയാനും ആരാന്‍റെ പറമ്പിലെ മാവിലെ മാങ്ങക്ക് എറിയാനുമാണ് ഞാന്‍ എന്‍റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കല്ലുകള്‍ പെറുക്കിയിട്ടുള്ളത് .
ഏറ്റവും മുകളില്‍ ഉള്ള മാങ്ങ തന്നെ ആയിരിക്കും മിക്കപ്പോഴും നമ്മുടെ ഉന്നം,എന്നാലെ ചിലപ്പോള്‍ താഴെയുള മങ്ങക്കെങ്കിലും കൊള്ളൂ :)
ഓര്‍ത്തു നോക്കു ആ മാമ്പഴക്കാലം.ഓര്‍മ്മകള്‍ കൈവെള്ളയിലൂടെ മാമ്പഴച്ചാറായി ഒഴുക്കുന്നു.
തറവാട്ടിലെ മുറ്റത്തെ മാവില്‍ നിന്നും ആദ്യ കണ്ണിമാങ്ങ കൊഴിഞ്ഞു വീഴുന്ന അന്നുമുതല്‍ അവസാനത്തെ മാങ്ങയുടെ അണ്ടികാണുന്നതുവരെ എന്‍റെ താമസം ആ മാവിന് ചുവട്ടിലേക്ക് മാറ്റും ഞാന്‍.. .
കണ്ണിമാങ്ങയുടെ ചുണ മതിലില്‍ ഉരച്ചു ഒരു കടിക്കു രണ്ടു കഷ്ണമാക്കി ഒരു കഷ്ണം നമ്മള് തിന്നും ഒരു കഷ്ണം കളിക്കൂട്ടുകാരിക്കും കൊടുക്കും. അതിനു ശേഷമാണ് തമാശ .പൂര്‍ണ വളര്‍ച്ചയെത്താത്ത ആ കുഞ്ഞു മാങ്ങയണ്ടി രണ്ടു വിരലുകൊണ്ട് ബലമായി പിടിച്ചു അവളോട് ചോദിക്കും. ആനയോ കുതിരയോ ??
ആന എന്ന് പറഞ്ഞാല്‍ നമ്മള്‍ കൈ വിരല്‍ ഉറക്കെ ഒന്ന് അമര്‍ത്തും. മാങ്ങയണ്ടി തെറിച്ചു കുറച്ചപ്പുറത്ത് വീഴും . കുതിരയാണേ എന്ന് പറഞ്ഞു നമ്മളവളെ കളിയാക്കും. പാവം അവള്‍ കുതിര എന്ന് പറയാമായിരുന്നു എന്ന് കരുതി വിഷമിച്ചു ഇരിക്കുമ്പോളായിരിക്കും ഒരു ഇളം കാറ്റ് വരുന്നതും അടുത്ത കണ്ണിമാങ്ങ വീഴുന്നതും. പെണ്‍കുട്ടികളെ നമ്മളെ വിഷമിപ്പിക്കൂ .. മാവ് മുത്തശ്ശിയെ അതിനു കിട്ടില്ല. കുളിര്‍ കാറ്റിനെയും..
മാവിന്‍റെ എതോക്കെയോകൊമ്പുകളില്‍ മാങ്ങക്ക് വലുപ്പം വെച്ച് തുടങ്ങി. ഇനി കാറ്റ് വരുന്നതും നോക്കിയിരുന്നിട്ടു കാര്യമില്ല. നമ്മള്‍ ചേട്ടന്‍റെയോ ചേച്ചിയുടെയോ കൂടെ കൂടും. അവര് പച്ച മാങ്ങ പറിച്ചു കൊണ്ട് വരുമ്പോഴേക്കും നമ്മള്‍ അടുക്കളയില്‍ നിന്നും അമ്മ കാണാതെ കുറച്ചു മുളകും,ഉപ്പും ,വെളിച്ചെണ്ണയും സംഘടിപ്പിചിട്ടുണ്ടാകും . ഇനി എഴുതിയാല്‍ എന്‍റെ ലാപ് ടോപ് വായിലെ വെള്ളം വീണു നാശമാകും.
ദിവസങ്ങള്‍ക് ശേഷം ഒരു ദിവസം കാലത്ത് എണീറ്റ് മാവിന്‍ ചുവട്ടിലേക്ക് നോക്കുമ്പോള്‍ കാണാം തലേന്ന് രാത്രി വിരുന്നു വന്ന വവ്വാല്‍ വയറു നിറച്ചു തിന്നതിന്ശേഷം നമുക്കായി ഒരു പകുതി മാങ്ങ അതും പഴുത്തത് മാവിന്‍ ചുവട്ടില്‍ വെച്ച് പോയത്.
ഉറക്കമൊക്കെ എവിടെയോ പോയി മറയും.ശരിക്കും മാമ്പഴക്കാലം തുടങ്ങുന്നത് അന്നുമുതലാണ്
ജീവിതത്തില്‍ ഏറ്റവും മനോഹരമായ കാലഘട്ടങ്ങളെ നമ്മള്‍ സാധാരണ മാമ്പഴ കാലം എന്ന് പറയുന്നത് അത് ശരിക്കും മധുരമേറിയ ഒരു കാലഘട്ടം ആയതുകൊണ്ട് തന്നെയാണ്.
നല്ലവണ്ണം വിയര്‍ക്കുന്ന ശരീര പ്രകൃതി ആയതുകൊണ്ടും മഴ കാണാന്‍ പറ്റില്ല എന്നതുകൊണ്ടും മാര്‍ച്- ഏപ്രില്‍ മാസങ്ങളില്‍ നാട്ടില്‍ അവധിക്കാലം ആസ്വദിക്കാന്‍ എനിക്ക് ഇതുവരെ പറ്റിയിട്ടില്ല. അതുകൊണ്ട് തന്നെ പതിമൂന്നു വര്‍ഷമായിട്ടു എനിക്കീ മാമ്പഴക്കാലം അന്യവുമാണ്.തന്നെയുമല്ല നാട്ടിലൊന്നും പഴയ പോലെ മാവുമില്ലല്ലൊ. നിങ്ങള്‍ തമിഴ് നാട്ടില്‍ നിന്നും വാങ്ങുന്ന മാങ്ങയെക്കാളും നല്ല മാങ്ങ ഇവിടെ മറ്റു രാജ്യങ്ങളുടെത് വാങ്ങാന്‍ കിട്ടും.
ഒരു അഞ്ചു സെന്‍റ് സ്ഥലം എങ്കിലും നമുക്കുണ്ടെങ്കില്‍ അതിന്‍റെ ഏതെങ്കിലുമൊരു കോണില്‍ ഒരു മാവ് നാട്ടു പിടിപ്പിച്ചാല്‍ നമുക്ക് അതിന്‍റെ മാങ്ങ തിന്നാന്‍ പറ്റിയിട്ടില്ലെങ്കിലും നമ്മുടെ മക്കള്‍ക്കോ പേരകുട്ടികള്‍ക്കോ അനുഭവിക്കാമല്ലൊ. (ഒട്ടുമാവോക്കെ ഉള്ളതോണ്ട് ഇപ്പോള്‍ വളരെ കുറച്ചു വര്‍ഷങ്ങള്‍ മതിയല്ലോ )
നമ്മുടെ വീട്ടിലെ ഏതെങ്കിലും ഒരു മാവില്‍ നിന്നും പറിച്ച ഒരു മാങ്ങ തിന്നുമ്പോള്‍ ആ മാവ് നട്ട നമ്മുടെ ഉപ്പൂപ്പാനെ കുറിച്ച് നമ്മള്‍ ചിന്തികാത്തതുപോലെ തന്നെ നമ്മള്‍ നട്ട മാവില്‍ നിന്നും മാങ്ങ പറിച്ചു തിന്നുമ്പോള്‍ നമ്മുടെ മക്കളും നമ്മെ ഓര്‍ക്കണമെന്നില്ല............
പക്ഷെ ഒരു കാര്യം ഞാന്‍ ഉറപ്പു തരാം..
അന്നാ മാവി ലെ മാങ്ങ തിന്നുന്ന കിളികളും,വവ്വാലും,അണ്ണാറകണ്ണനുമൊക്കെ
( അത്തരം ജീവികള്‍ ഒക്കെ അന്ന് പ്രകൃതിയില്‍ ഉണ്ടെങ്കില്‍ ) നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്വിക്കും ,നിങ്ങളുടെ മഹത്വം വര്‍ണിച്ചുകൊണ്ടവര്‍ ചില്ലകളില്‍ നിന്നും ചില്ലകളിലേക്ക് ചാടിയും,പറന്നും നടക്കും..
.. സ്വപ്നത്തില്‍ എല്ലാവരുടെയും മനസ്സില്‍ പഴുത്ത ഒരു മാങ്ങ വീഴാന്‍ പാകത്തില്‍ ഒരു തണുത്ത കാറ്റ് വീശട്ടെ .ശുഭരാത്രി

Subscribe to:
Posts (Atom)