താളുകള്‍

Friday, 22 March 2013

മത്സ്യകന്യക

ഒരുച്ച നേരം. വല്ലാതെ ചൂടെടുതപ്പോള്‍ ഒന്ന് തണുക്കാന്‍ വേണ്ടി ഞാന്‍ ഡാമില്‍ ഇറങ്ങി ഒന്ന് മുങ്ങി. പെട്ടെന്ന് എന്‍റെ കയ്യില്‍ എന്തോ ഒന്ന് തടഞ്ഞത് പോലെ തോന്നി . ഞാന്‍ വെള്ളത്തിന്‌ മുകളില്‍ പൊങ്ങി വന്നു നോക്കി.
ആ കാഴ്ച കണ്ടു ഞാന്‍ അത്ഭുതപ്പെട്ടുപോയി . കഥാ പുസ്തകങ്ങളില്‍ മാത്രം കണ്ടു പരിചയമുള്ള ഒരു മത്സ്യ കന്യക എന്‍റെ കൈയ്യില്‍ പിടിച്ചിരിക്കുന്നു. മത്സ്യ കന്യക എന്നോട് പറഞ്ഞു ..

നീ എന്‍റെ കൂടെ വാ .. ഡാമിന് അടിയില്‍ ഞാന്‍ നിനക്കായി ഒരു വെണ്ണക്കല്‍ കൊട്ടാരം ഒരുക്കിയിട്ടുണ്ട്. നിനക്ക് കിടക്കാന്‍ പട്ടു മെത്തയും കളിക്കാന്‍ പൂന്തോട്ടവും അവിടെയുണ്ട് .ലോകത്തിലെ ഏറ്റവും നല്ല ഭക്ഷണങ്ങളും നിനക്കായി അവിടെഎന്നും ഉണ്ടാകും..

പെട്ടെന്ന് ഞാന്‍ ചോദിച്ചു . ഉച്ചക്ക് ചോറിനു മീന്‍ പൊരിച്ചത് ഉണ്ടാകുമോ?

മത്സ്യ കന്യക എന്നെ ക്രൂദ്ധയായി നോക്കിയിട്ട് ചോദിച്ചു .
എന്‍റെ വംശത്തിനെ തന്നെ വേണോ നിനക്ക് തിന്നാന്‍?

ഉണക്ക മീന്‍ ആയാലും മതി. ഞാന്‍ നിഷ്കളങ്കമായി എന്‍റെ ഡിമാണ്ട് അവതരിപ്പിച്ചു ..

ഉണക്കമീനും എന്‍റെ പ്രജകള്‍ തന്നെയാണ് എന്നത് നിനക്കറിയില്ലാ എന്നുണ്ടോ?

ഓക്കേ..ഓക്കേ.. ഞാന്‍ വരാം.. എന്‍റെ കൈ ഒന്ന് വിടൂ.. എന്‍റെ തോര്‍ത്ത്‌ മുണ്ട് അഴിഞ്ഞത് ഞാന്‍ ഒന്ന് മുറുക്കിയെടുത്തോട്ടെ .

മത്സ്യ കന്യക എന്‍റെ കൈ വിട്ടതും ഞാന്‍ ഓടി കരക്ക്‌ കയറി രക്ഷപ്പെട്ടു .

16 comments:

 1. സ്വാഗതം ബൂലോകത്തേക്ക് !!!!

  ReplyDelete
 2. സ്വാഗതം . പൊളിച്ചടക്കിയാലും ഗുരോ ... :)

  ReplyDelete
 3. ചാന്‍സ് കിട്ടിയ സ്ഥിതിയ്ക്ക് ആ കൊട്ടാരം വരെയൊന്ന് പോയിവരാമായിരുന്നു

  ReplyDelete
 4. "നൊണയന്‍-കുബ്ബൂസ്"

  ഇവിടെ വിരല്‍ പൊക്കാന്‍ പറ്റില്ലല്ലോ... :(
  അബ്ബാസേ....!!!!!

  സ്വാഗതം അബ്ബാസേ.....
  -അക്കാകുക്ക-

  ReplyDelete
 5. ഇനി ബ്ലോഗിലും വായിക്കാലോ. എന്തേ ഇത്ര വൈകിയത്?

  ReplyDelete
 6. മീനില്ലാത്ത ഒരു പരിപാടീം മ്മക്ക് മാണ്ട...

  ReplyDelete
 7. നമ്മൾ പാവം മനുഷ്യർ മീൻ തീറ്റയിൽ
  മത്സരിക്കുന്നതുകൊണ്ടാണ് അവിടെ
  കൊട്ടാരം പണിയാനൊക്കെ സ്ഥലമുണ്ടായത്,
  അതൊന്നു പറയാമായിരുന്നു കൂട്ടത്തിൽ ... സ്വാഗതം .

  ReplyDelete
 8. ഫേസ്ബുക്ക് കീഴടക്കിക്കഴിഞ്ഞപ്പോള്‍ അബ്ബാസിക്കാക്ക് ഒരു മോഹം...ഭൂലോകം മൊത്തം എന്‍റെ കാല്‍കീഴില്‍ ആയിരുന്നെങ്കില്‍ എന്ന്...

  ReplyDelete
 9. ആ മത്സ്യകന്യക UDFഓLDFഓ?

  ReplyDelete
 10. തുടക്കം കിടിലം.....എല്ലാ വിധ ആശംസകളും നേരുന്നു.....:-)

  ReplyDelete
 11. സന്തോഷായീ. ഇനി ബൂലോഗത്ത് ഈ പൊരിച്ച മീനുണ്ടാവൂലോ? നല്ല മണവും അസ്സല് രുചിയുമായിട്ട്! 

  ReplyDelete
 12. അവള്‍ പിടി വിട്ടത്‌ നന്നായി അല്ലങ്കില്‍ നല്ലൊരു ബ്ലോഗറെ 'ബുലോകത്ത്തിനു കിട്ടുമായിരുന്നോ?

  ReplyDelete
 13. ath malsyakanyakha taneyano ? Atho mundayanhapo valathm tamanhathano ?

  ReplyDelete