താളുകള്‍

Friday 5 April 2013

ഒരു സാധാരണ പ്രവാസിയുടെ ഫ്രിഡ്ജ് :P

മുകളിലെ ചെറിയ ഡോര്‍ തുറന്നാല്‍ കാണാം
 മഞ്ഞു മൂടി കിടക്കുന്ന ഒരു ചെറു മലനിര.
എന്നോ അന്തരിച്ച ഒരു കോഴി.
പരസ്പരം കെട്ടി പിടിച്ചു കിടക്കുന്ന
ചുവന്ന കണ്ണുകളുള്ള ഒരഞ്ചാറു മത്തി.

താഴെയുള്ള വലിയ ഡോര്‍ തുറക്കുമ്പോള്‍ തന്നെ 
വലിയ രണ്ടു പാറ്റകള്‍ എങ്ങോട്ടോ ഓടി മറയുന്നത് കാണാം.
അകത്തേയ്ക്ക് നോക്കിയാലോ.....
പുറം ഭാഗം ഒരിക്കലും കഴുകിയിട്ടില്ലാത്ത 
കരിപിടിച്ച ഒരു പാത്രത്തില്‍ കുറച്ചു കോഴി കറി..
തൈര് വാങ്ങിയ ചെറിയ പ്ലാസ്റ്റിക് ബക്കെറ്റില്‍
മഞ്ഞ നിറത്തില്‍ പുളിയില്ലാത്ത കുറച്ചു മോര് കറി 
എന്നും എണ്ണി മാത്രം നുള്ളിയെടുക്കുന്ന 
ഒരു പിടി കറിവേപ്പില 

ഫുഡ്‌ കമ്പനിയില്‍ ജോലി ചെയ്യുന്ന കൂട്ടുകാരന്‍
 തന്ന ഡേറ്റ് തീരാനായ ഒരു കുപ്പി മയോണിസ്
ശൈക്കിന്‍റെ വീട്ടിലെ ഡ്രൈവര്‍ തന്ന 
ഒരു പാക്കെറ്റ് ഈത്തപഴം 
നാട്ടീന്നു കൊണ്ട് വന്ന ഒരു കുപ്പി അച്ചാര്‍ 
ഒരു കെട്ടു പപ്പടം.. 
മൊയ്തീന്‍ ഇക്കാന്റെ ഗ്യാസിനുള്ള ഗുളിക..
നാല് മുട്ട 
ഓഫര്‍ ഉള്ളപ്പോള്‍ വാങ്ങിയ ഒരു കവറ് പച്ചക്കറി .
റമദാന്‍ ആണെങ്കില്‍ കുറെ പഴവര്‍ഗങ്ങളും കാണാം 

ഐസിയുവില്‍ കാണുന്ന ഓക്സിജന്‍ കുറ്റിപോലെ
പ്രവാസിയുടെ ഫ്രിഡ്ജില്‍ എപ്പോഴും കാണും 
ജീവന്‍ നിലനിര്‍ത്താനായി ഒരു പാക്കെറ്റ് ഖുബ്ബൂസ് ..

ഫ്രിഡ്ജിനെ ജീവിതവുമായി കൂട്ടി വായിക്കുമ്പോള്‍ 
വലിയൊരു തിരിച്ചറിവ് നമുക്ക് കിട്ടും.. 
ചെറിയൊരു തണുപ്പ് മതി ...........
ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍.. ദിവസങ്ങളോളം നിലനിര്‍ത്താന്‍

7 comments:

  1. ചെറിയൊരു തണുപ്പ് മതി ...........
    ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍.. ദിവസങ്ങളോളം നിലനിര്‍ത്താന്‍......
    A big phrase....Thanks a lot

    ReplyDelete
  2. ഈ ബ്ലോഗില്‍ ലൈക്‌ ഇല്ലാത്തതു കഷ്ട്ടമായി പോയി :)

    ReplyDelete
  3. ഫ്രിഡ്ജിനെ ജീവിതവുമായി കൂട്ടി വായിക്കുമ്പോള്‍
    വലിയൊരു തിരിച്ചറിവ് നമുക്ക് കിട്ടും..
    ചെറിയൊരു തണുപ്പ് മതി ...........
    ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍.. ദിവസങ്ങളോളം നിലനിര്‍ത്താന്‍

    ഈ നാലു വരികൾ...ഇത് പറഞ്ഞത് സഞ്ജയനോ, വീ കേ എന്നോ ആയിരുന്നെങ്കിൽ....
    മനസ്സിന്റെ ആഴങ്ങളിൽ സ്പർശിച്ചു ഈ വരികൾ, ആ ചെറിയൊരു തണുപ്പ് തേടി എത്ര പേർ നമുക്ക് ചുറ്റും? നാം തന്നെ പലപ്പോഴും...

    ReplyDelete
  4. അവസാനത്തെ നാല് വരി ജാം ജൂം

    ReplyDelete
  5. വളരെ മനോഹരമായി പ്രവാസത്തെ ചിത്രീകരിച്ചു.

    ReplyDelete
  6. എനിക്ക് വയ്യ ഈ അബ്ബസ്കന്റെ ഒരു കാര്യം...ഇങ്ങള് ഒരു ബല്ലാത്ത സാധനം തന്നെ...

    ReplyDelete