താളുകള്‍

Friday, 5 April 2013

പ്രിയപ്പെട്ട കോഴീ..........

ഒന്നാം ചരമ വാര്‍ഷികത്തിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ള കോഴിയെ ഫ്രീസറില്‍ നിന്നും എടുത്തു വെള്ളത്തിലിട്ടു ഐസ് പോകാന്‍ കാത്തിരിക്കുമ്പോള്‍ മനസ്സില്‍ ഉരുത്തിരിഞ്ഞ ഗവിത പോലത്തെ ഒരു സാധനം.. :P 


പ്രിയപ്പെട്ട കോഴീ.. 
ഒരു മുട്ടയായി ഈ 
ഭൂമിയില്‍ എത്തിപെട്ടപ്പോള്‍ 
തീര്‍ച്ചയായും നിന്നില്‍ 
ഒരു നിയോഗം അര്‍പ്പിക്കപെട്ടിരുന്നു.. 
ഒരു ബുള്‍സൈ 
അല്ലെങ്കില്‍ ഒരു ഓംലെറ്റ്‌ 
ഒരു കോഴിക്കറി അല്ലെങ്കിലൊരു 
ചിക്കന്‍ ഫ്രൈ ..


ഇന്കുബെട്ടരിലെ ക്രമീകരിച്ച ചൂടില്‍ നിന്നും 
ഫ്രീസറിന്റെ കൊടും തണുപ്പിലേക്കുള്ള 
യാത്രക്കിടയില്‍ നിനക്ക് നഷ്ട്ടപെട്ട 
പലതുമുണ്ട് ..
നിന്‍റെ അമ്മയുടെ ചിറകിനടിയിലെ ചൂട് 
നിന്‍റെ കൂട്ടുകാരുമായുള്ള ചിക്കി ചികയല്‍ 
നിന്‍റെ ഇണയുമായുള്ള ഇണ ചേരല്‍.. ...!!!!!!,!!


എനിക്കിതൊന്നും നിന്റെയത്ര 
നഷ്ട്ടപെട്ടിട്ടില്ലെങ്കിലും 
നമുക്കായി ഒരു ഉപകാരവും ഇല്ലാതെ 
ഫ്രീസറിലേക്കുള്ള ഈ യാത്രക്കിടയില്‍ 
ഞാനും നീയും തമ്മില്‍ ഒരു ചെറിയ 
വ്യത്യാസമുണ്ട് ..
നിന്‍റെ മരണത്തോടെ നീ മറ്റുള്ളവര്‍ക്ക് 
ഉപകാരപ്പെടുന്നുവെങ്കില്‍ ..
ജീവിച്ചുകൊണ്ടിരിക്കുമ്പോളാണ്
എന്നെകൊണ്ട്‌ മറ്റുള്ളവര്‍ക്കുപകാരം..
"


1 comment:

  1. ishtappettu. share cheyyunnu. thnx.... kavithakku.

    ReplyDelete