താളുകള്‍

Friday, 5 April 2013

രാത്രി കാവല്‍ക്കാരന്‍ !!


കമ്പനിയില്‍ നിന്നും കുറച്ചു മാറി സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ ഒരു സ്റ്റോറില്‍ നേപാളി സ്വദേശിയായ ഒരു രാത്രി കാവല്‍ക്കാരന്‍ ഉണ്ട്.(ഗൂര്‍ഖയല്ല )
കഴിഞ്ഞ ആഴ്ച അവന്‍റെ ടോര്‍ച്ച് ആരോ അടിച്ചു മാറ്റി,എന്നോട് വന്നു പറഞ്ഞപ്പോള്‍ റിക്യുസ്റ്റ് ഉണ്ടാക്കി പുതിയതോന്നു വാങ്ങി കൊടുത്തു..
ഇന്നലെ വീണ്ടും അവന്‍ വന്നു. അവന്‍റെ സൈക്കിള്‍ ആരോ കട്ടുകൊണ്ടു പോയി എന്നും പറഞ്ഞു.
പുതിയ ഒരു സൈക്കിള്‍ വാങ്ങാന്‍ റിക്യുസ്റ്റ് ഉണ്ടാക്കി ചെന്നപ്പോള്‍ മാനേജര്‍ പറഞ്ഞു.അബ്ബാസ് ഒരു പുതിയ സെക്യുരിറ്റിക്കാരന് വേണ്ടി ഒരു റിക്യുസ്റ്റ് ഉണ്ടാക്ക്.നമുക്കവന്റെ സാധങ്ങള്‍ സൂക്ഷിക്കാന്‍ മാത്രമായി ഒരു കാവല്‍ക്കാരനെ ഏര്‍പ്പാടാക്കാം 

1 comment:

  1. നല്ല കാവല്‍ക്കാരന്‍!
    ഇനി എന്നാ ആരേലും അവനെ കട്ടോണ്ട് പോകുന്നെ എന്ന് നോക്കിക്കോ.

    ReplyDelete