താളുകള്‍

Friday, 5 April 2013

നുണ-


തലേന്നിട്ട പോസ്റ്റിന്‍റെ കമെന്റിനു മറുപടി കൊടുത്തുകൊണ്ടിരിക്കുന്നതിനിടക്ക് ഞാനവളോട് പറയും ഭയങ്കര ജോലി തിരക്കാടി .. ഞാന്‍ വൈകീട്ട് വിളിക്കാം .. 

ഇപ്പോള്‍ സിഗരറ്റ് വലി കുറവാണല്ലോ അല്ലെ എന്നവള്‍ ചോദിക്കുമ്പോള്‍ വലിച്ചുകൊണ്ടിരിക്കുന്ന സിഗരറ്റ് കുറ്റി ദൂരേക്ക് വലിച്ചെറിഞ്ഞു ഞാനവളോട് നുണ പറയും.. നാട്ടീന്നു വന്നതില്‍ പിന്നെ ദിവസം രണ്ടെണ്ണെ വലിക്കാറുള്ളൂ ..

ഇന്നലേം നിന്നെ ഞാന്‍ സ്വപ്നത്തില്‍ കണ്ടിരുന്നു എന്നവളോട് നുണ പറയുമ്പോള്‍ അവളൊരു മനസ്സ് നിറഞ്ഞ ചിരി ചിരിക്കും.. 

എല്ലാം കഴിഞ്ഞു ഫോണ്‍ വെക്കുമ്പോള്‍ ഞാന്‍ പറഞ്ഞ നുണകള്‍ക്കെല്ലാം കൂടെ പകരമായി അവളൊരു പെരുംനുണ പറയും.. 
അവള്‍ക്കവിടെ സുഖമാണെന്നു ................ .. ...........

148Unlike ·  ·  ·  · Promote

2 comments:

 1. അബ്ബാസിന്‍റെ ഈ പോസ്റ്റ്‌ ഫേസ്ബുക്കില്‍ കണ്ടിരുന്നു.
  " എല്ലാം കഴിഞ്ഞു ഫോണ്‍ വെക്കുമ്പോള്‍ ഞാന്‍ പറഞ്ഞ നുണകള്‍ക്കെല്ലാം കൂടെ പകരമായി അവളൊരു പെരുംനുണ പറയും..
  അവള്‍ക്കവിടെ സുഖമാണെന്നു .............. ...."

  വീണ്ടും വായിച്ചപ്പോഴും ആദ്യം വായിച്ചപ്പോള്‍ തോന്നിയ അതേ വിമ്മിഷ്ടം.

  ReplyDelete
 2. abbas bay chilappolellam cheriya nhunakal chilarkenghilum valiya sandhosham pakarum

  ReplyDelete