താളുകള്‍

Friday, 5 April 2013

പ്രവാസി ബാച്ചികള്‍ക്കായി കുറച്ചു ഫുഡ്‌ ടിപ്സ്.. ...

പ്രവാസി ബാച്ചികള്‍ക്കായി കുറച്ചു ഫുഡ്‌ ടിപ്സ്.. 

ഉള്ളി അരിയുമ്പോള്‍ കരയാതിരിക്കാന്‍ വോഡ ഫോണ്‍ കോമഡി സ്റ്റാര്‍ കണ്ടു കൊണ്ട് ഉള്ളി അരിയുക. 

മീന്‍ പൊരിക്കുമ്പോള്‍ വല്ല അയക്കൂറ (കിംഗ്‌ ഫിഷ്‌ ) ഒക്കെ ആണെങ്കില്‍ എന്‍റെ വയറിനു നല്ല സുഖമില്ല അതുകൊണ്ട് എനിക്ക് മസാല കുറച്ചു തേച്ചു ഒരു കഷ്ണം പോരിക്കുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ട് കൂട്ടത്തില്‍ ഏറ്റവും വല്ല്യ കഷ്ണത്തിന് കുറച്ചു മസാല തേയ്ക്കുക ..

ഇഞ്ചി,വെള്ളുള്ളി എന്നിവയുടെ പേസ്റ്റ് വാങ്ങി വെച്ചാല്‍ സമയം ലാഭിക്കാം. 

തക്കാളി മുറിക്കുമ്പോള്‍ ആദ്യം കത്തികൊണ്ട് ഒന്ന് കുത്തുക. അതിനു ശേഷം മുറിച്ചാല്‍ തക്കാളി പൊടിഞ്ഞു പോകില്ല. 

രാത്രി ബാക്കി വരുന്ന കുബ്ബൂസ് കുനു കുനെ അറിഞ്ഞു തലേന്നത്തെ കറി ബാക്കി വന്നതുണ്ടെങ്കില്‍ അതിലോഴിച്ചു ഫ്രൈ പാനില്‍ വെച്ച് ഒന്ന് ചൂടാക്കിയാല്‍ അടിപൊളി ബ്രൈക് ഫാസ്റ്റ് ആയി.. 

നാസ്തയുടെ സമയത്ത് എന്തെങ്കിലും ജോലിയില്‍ ഏര്‍പ്പെട്ടു ലഞ്ചിന്റെ സമയം കുറച്ചു നേരത്തെയാക്കി നഞ്ച് (നാസ്ത + ലഞ്ച്) കഴിച്ചാല്‍ കാശും സമയവും ലാഭിക്കാം.. 

കോഴി വെള്ളത്തിലിട്ടു ഐസ് പോകാന്‍ വേണ്ടി കാത്തിരികുമ്പോള്‍ പണ്ട് നാട്ടില്‍ വിരുന്നുകാരു വരുമ്പോള്‍ നമ്മള്‍ കോഴിയെ പിടിക്കാന്‍ ഓടിയ കാര്യം ഒക്കെ ഓര്‍ത്തെടുക്കുക. അപ്പോള്‍ നമ്മക്ക് ഫ്രീസറിലെ കോഴിയോട് ഇഷ്ട്ടം തോന്നും.. 

അരി അടുപ്പത്തിട്ട് ജോലിക്ക് പോവുകയാണെങ്കില്‍ ഇടയ്ക്കിടയ്ക്ക് ഫയര്‍ ഫോര്‍സിന്റെ ഹോണ്‍ കേള്‍ക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. 

മത്തിയൊക്കെ പൊരിക്കുകയാണ് എങ്കില്‍ ഇടയ്ക്കിടയ്ക്ക് അടുക്കളയില്‍ വരുന്ന പൂച്ചയെ കുറിച്ച് ആദ്യമേ അപവാദം പറഞ്ഞു പരത്തുക. കള്ളി പൂച്ചയാണ്.. മത്തി പൊരിച്ചത് കണ്ടാല്‍ അപ്പോളവള് കട്ടെടുക്കും .. അതുപോലെയൊക്കെ. 
ഇനി നിങ്ങള്‍ രണ്ടു മീന്‍ കൂടുതല്‍ എടുത്താലും ആരും നിങ്ങളെ സംശയിക്കില്ല. 

നാട്ടീന്നു പോരുമ്പോള്‍ ആരെങ്കിലും കൊണ്ട് വന്ന ചിപ്സ് ,ഹലുവ മുതലായവ കാണുമ്പോള്‍ അവരുടെ നാട്ടിലെത് ഭയങ്കര സംഭവമാണ് .. നമ്മളെ നാട്ടില്‍ ഉണ്ടാക്കുനത് അത്ര രസമില്ല എന്നൊക്കെ തട്ടി വിടുക. കൊണ്ട് വന്നതില്‍ പകുതിയും നിങ്ങള്‍ക്ക് അടിച്ചെടുക്കാം.. 

എന്ത് ഭക്ഷണ സാധനം എവിടെ കണ്ടാലും ..വൊവ് മൈ ഫെവരെയിറ്റ്‌ ഫുഡ്‌ എന്ന് ഉറക്കെ പറയുക. 

ഇറച്ചി കറിയില്‍ ഉലുവ നന്നായി ഇടുക. 

മട്ടന്‍ കഴികുമ്പോള്‍ കോളെസ്ട്രോള്‍ പേടിയുണ്ടെങ്കില്‍ മനസ്സിനോട് സ്വയം പറയുക. മട്ടന്‍ കഴിച്ചു അറ്റാക്ക് വരുമെന്നുണ്ടെങ്കില്‍ ആദ്യം ആടിനല്ലേ അറ്റാക്ക് വരേണ്ടത് ..ആട് മൊത്തം മട്ടന്‍ അല്ലെ .. 
ഇപ്പോള്‍ നിങ്ങള്‍ക്ക് മട്ടന്‍ കറിയെ അറ്റാക്ക് ചെയ്യാനുള്ള ധൈര്യം വന്നിട്ടുണ്ടാകും.. 

ഓഫീസ് ബോയിയോടു നല്ല ബന്ധം പുലര്‍ത്തിയാല്‍ ഒരു ദിവസത്തേയ്ക്ക് വേണ്ട അത്യാവശ്യം ചായയൊക്കെ ഓഫീസിന്നു തന്നെ കുടിക്കാം.. 

വെള്ളിയായ്ച്ച ഉച്ചക്ക് ഹോട്ടലില്‍ നിന്നും ബിരിയാണി കഴിക്കാന്‍ തീരുമാനിചിട്ടുണ്ടെങ്കില്‍ അന്ന് നാസ്ത കഴിക്കാതിരിക്കുക. 

കൂട്ടുകാരുടെ കൂടെ ഹോട്ടലില്‍ പോയി ഫുഡ്‌ കഴിക്കുമ്പോള്‍ മെനു ആദ്യം നോക്കരുത് .. ബില്ല് വരുമ്പോള്‍ മാത്രം മെനു നോക്കി ഓരോ വിലയും കാണാതെ പഠിക്കുക.,ആ സമയം കൊണ്ട് കൂട്ടുകാരന്‍ ബില്‍ പേ ചെയ്തിട്ടുണ്ടാകും. 
വാല്‍ കഷ്ണം - അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഞാന്‍ ആര്‍ക്കും ടിപ്സ് കൊടുക്കാറില്ല.
"

1 comment: