താളുകള്‍

Friday, 5 April 2013

വല്ല്യുപ്പ.......

ഇന്നലെ വിളിച്ചപ്പോള്‍ സിദു പറഞ്ഞു. ഉപ്പച്ചി എനിക്കൊരു കിളിയെ കിട്ടി. ഒരു കൂട് വാങ്ങാന്‍ പൈസ തരാന്‍ ഉമ്മച്ചിയോടു പറയണം. 
ഇന്ന് വിളിച്ചപ്പോള്‍ ഞാന്‍ കൂട് വാങ്ങിയോ എന്ന് ചോദിച്ചു .. അവന്‍ പറഞ്ഞു ഇല്ല ഞാന്‍ കിളിയെ വിട്ടയച്ചു എന്ന്. 
അതെന്തേ വിട്ടയച്ചേ? 
വല്ല്യുപ്പ പറഞ്ഞു ആ കിളിയെ കാണാഞ്ഞാല്‍ അതിന്‍റെ ഇണക്കിളിക്കും കുട്ടികള്‍ക്കും വിഷമം ആവും.. നിന്‍റെ ഉപ്പച്ചിയെ നാട്ടിലേക്ക് വരാന്‍ സമ്മതിക്കാതെ അറബി പിടിച്ചു വെച്ചാല്‍ നിനക്കും ഉമ്മച്ചിക്കും വിഷമം ആവില്ലേ .. അത് പോലെ.. 
അത് കേട്ടപ്പോള്‍ ഞാന്‍ കിളിയെ വിട്ടു !!!


1 comment:

  1. തുറന്നിട്ട കൂട്ടിലെ വിലങ്ങിറ്റ കിളികൾ....

    ReplyDelete