താളുകള്‍

Friday, 5 April 2013

നക്ഷത്രങ്ങളും അവളും ഞാനും..

പുറത്തു നല്ല നിലാവുണ്ടെന്നു പറഞ്ഞപ്പോള്‍ ഞാനവളോട് മുറ്റത്തേയ്ക്ക് ഇറങ്ങി നിന്ന് സംസാരിക്കാന്‍ പറഞ്ഞു. 
സംസാരത്തിനിടക്ക്‌ അവളോട് ചോദിച്ചു അങ്ങ് ദൂരെ ആകാശത്തിന്റെ ഒരു കോണില്‍ മൂന്നു നക്ഷത്രങ്ങള്‍ അടുത്തടുത് വരിയായി നില്‍ക്കുന്നത് നീ കാണുന്നുണ്ടോ എന്ന് .. 

നിലാവുള്ളത് കൊണ്ട് അധികം നക്ഷത്രങ്ങള്‍ ഒന്നുമില്ല .എന്നാലും അടുത്തടുത്തു വരിയായി നില്‍ക്കുന്ന ആ മുന്ന് നക്ഷത്രങ്ങളെയും കാണുന്നുണ്ട് എന്ന് അവള്‍ പറഞ്ഞപ്പോള്‍ എനിക്ക് ആദ്യമായി വീഡിയോ ചാറ്റില്‍ അവളെ കണ്ട അന്നു തോന്നിയതിനേക്കാള്‍ സന്തോഷം തോന്നി.

നാലായിരത്തിലധികം കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്നും ഞങ്ങള്‍ രണ്ടാളും ഒരേ വസ്തുവിനെ നോക്കി നില്‍ക്കുന്നു.. 
ഞാന്‍ പറഞ്ഞു ആ മൂന്നു നക്ഷത്രങ്ങളില്‍ ഒന്ന് ഞാനും ഒന്ന് നീയും മറ്റേതു നമ്മുടെ മോനുമാണെന്ന്....

നക്ഷത്രങ്ങള്‍ കല്ല്യാണം കഴിച്ചപോലെയായി അല്ലെ നമ്മള് രണ്ടാളും കല്ല്യാണം കഴിച്ചതും .. രണ്ടും രണ്ടു ഭാഗത്തിരുന്നു കഥ പറയുന്നു. 
ഞാനവളോട് പറഞ്ഞു ..ഡാ നക്ഷത്രങ്ങള്‍ കല്ല്യാണം കഴികില്ല .. അവരങ്ങിനെ വിദൂരങ്ങളില്‍ ഇരുന്നു പ്രേമിക്കുകയെ ഉള്ളൂ .. 

ഞാന്‍ അങ്ങിനെ നല്ല മൂഡില്‍ ആയി വന്നപ്പോളാണ് വീടിനു മുന്നിലൂടെ നടന്നു പോയ ആ ദുഷ്ട്ടത്തി പട്ടി അവളെ നോക്കി കുരച്ചതും അവളോടി അകത്തേയ്ക്ക് കയറിയതും..
പട്ടിക്കറിയില്ലല്ലോ ചിരിച്ചോണ്ട് നില്‍ക്കുന്ന നക്ഷത്രങ്ങള്‍ക്ക് താഴെ നിന്ന് പ്രണയിക്കുന്നതിന്റെ സുഖം :)

3 comments:

 1. മനസ്സിൽ നിന്നും ഉരുകിയൊലിച്ചിറങ്ങുന്ന കലർപ്പില്ലാത്ത ഈ വാക്കുകൾക്ക് വല്ലാത്തൊരു വശ്യതയുണ്ട്!
  പണ്ട്, നിക്കാഹിതരായി അകരെയിക്കരെ കഴിഞ്ഞ നാളുകളോർത്തു പോയി.

  ReplyDelete
 2. മനസ്സിൽ നിന്നും ഉരുകിയൊലിച്ചിറങ്ങുന്ന കലർപ്പില്ലാത്ത ഈ വാക്കുകൾക്ക് വല്ലാത്തൊരു വശ്യതയുണ്ട്!
  പണ്ട്, നിക്കാഹിതരായി അകരെയിക്കരെ കഴിഞ്ഞ നാളുകളോർത്തു പോയി.

  ReplyDelete
 3. pranayam adinod aenik veruppan oru pakshe pranayatekal avalodayirikkam kududal verupp ankilum avalod aenikinhum snehama orkumbbolellam vedana nhalkunha avalude vanjjana yulla snehate njan atrakk ishtapettu poyi


  abbas bayi avalude samibbiyam aetrayum pettanh nhalkatte padacha robb

  ReplyDelete