താളുകള്‍

Friday, 5 April 2013

കാഞ്ഞിരപ്പുഴയുടെ കഥ.......


പണ്ട് പണ്ട് ഒരു നാട്ടില്‍ ഒരു പുഴയുണ്ടായിരുന്നു."കാഞ്ഞിരപ്പുഴ". അവളങ്ങിനെ എന്നും മനോഹരമായി ഒഴുകികൊണ്ടിരുന്നു. സ്വസ്ഥമായി ,സ്വതന്ത്രയായി.. അവള്‍ക്കാരോടും ഒരു ഉത്തരവാദിത്യവും ഇല്ലായിരുന്നു . അവള്‍ക്കു തോന്നുന്നത് പോലെ അവളോഴുകി. ചിലപ്പോള്‍ കരകവിഞ്ഞും,ചിലപ്പോഴൊക്കെ ഒരു നീര്‍ ചാലായും .. 

ഒരിക്കല്‍ സര്‍ക്കാര്‍ അവള്‍ക്കു കുറുകെ ഒരു അണക്കെട്ട് കെട്ടി. അതോടെ തീര്‍ന്നു അവളുടെ എല്ലാ സ്വാതന്ത്ര്യവും. അവര്‍ അവളെ കുറേശ്ശേയായി ഒരു കനാലിലൂടെ പറഞ്ഞയച്ചു അവരുടെ കാര്‍ഷികവും,അല്ലാത്തതുമായ ആവശ്യങ്ങള്‍ നടത്തും. വര്‍ഷത്തില്‍ ഒരിക്കല്‍ മഴ തിമിര്‍ത്തു പെയ്താല്‍ കുറച്ചു ദിവസത്തേയ്ക്ക് അവളെ തുറന്നു വിടും,അന്നവള്‍ പഴയ മധുരിക്കുന്ന ഓര്‍മകളുമായി കുറച്ചു ദിവസം ശക്തമായി ഒഴുകും..

എന്‍റെ കഥ...........
മുകളിലെ കഥയിലെ കാഞ്ഞിരപുഴയ്ക്കു പകരം എന്‍റെ പേര് ചേര്‍ക്കുക, അണക്കെട്ടിനു പകരം പ്രവാസം എന്നും വായിക്കുക.
കാഞ്ഞിരപ്പുഴയുടെയും എന്‍റെയും കഥ ഒന്ന് തന്നെ. ധര്‍മ്മവും.. :
 

3 comments:

 1. അണകെട്ടി നിര്‍ത്തുന്ന ജീവിതം തന്നെയാണ് പ്രവാസം.
  പിന്നീട് ഒരിക്കലും സ്വാതന്ത്രമില്ലാത്ത ജീവിതം. മറ്റുള്ളവര്‍ക്ക് വേണ്ടി സംഭരിച്ചു നിര്‍ത്തുന്ന ജീവിതം!

  ReplyDelete
 2. കാഞ്ഞിരപ്പുഴയുടെയും എന്‍റെയും കഥ ഒന്ന് തന്നെ. ധര്‍മ്മവും.. :

  ReplyDelete
 3. annu kaanjirappuzha pole aayirunnu pravaasamenkil , innu mullapperiyaar dam pole yaanu . Eppol pottum ennu beethiyode oro divasavum thallineekkunna mullapperiyaar pravaasikal

  ReplyDelete