താളുകള്‍

Friday, 5 April 2013

ഒരു പേരില്‍ എന്തിരിക്കുന്നു.....?????????

ഉമ്മാന്‍റെ കടിഞ്ഞൂല്‍ പ്രസവം ആയതുകൊണ്ട് എന്‍റെ ജനനം നാട്ടു നടപ്പ് അനുസരിച്ച് ഉമ്മാന്‍റെ വീട്ടില്‍ വെച്ച് തന്നെയായിരുന്നു.ഉമ്മാന്‍റെ ഉമ്മ എനിക്ക് മുജീബ് റഹ്മാന്‍ എന്ന് പേരും വിളിച്ചു .ഞങ്ങളെ കുട്ടിക്ക് ഞങ്ങളാണ് പേര് ഇടേണ്ടത് എന്നും പറഞ്ഞു ഉപ്പാന്‍റെ ഉമ്മ എനിക്ക് അബ്ബാസ് എന്ന് പുനര്‍നാമകരണം നടത്തി.. ഒരു കണക്കിനത്‌ നന്നായി.. അല്ലെങ്കില്‍ അബ്ബാസ്.....കുബ്ബൂസിനെ പ്രണയിക്കേണ്ടി വന്നവന്‍ എന്നതിന് പകരം എന്‍റെ മനസാക്ഷിക്ക് ഒരിക്കലും ന്യായീകരിക്കാന്‍ പറ്റാത്ത രീതിയില്‍ മുജീബ് ......മജ്ബൂസിനെ പ്രണയിക്കുന്നവന്‍ എന്ന് ഞാന്‍ ഫേസ് ബുക്ക് പേര് വെക്കേണ്ടി വന്നേനെ.. ഇത്രയും വ്യത്യസ്തമായ മനോഹരമായ പേരുകള്‍ ഉള്ള സ്ഥലം കേരളമല്ലാതെ വേറെ ഉണ്ടോ എന്ന് സംശയമാണ്. എന്തെല്ലാം പേരുകള്‍. ..,പേര് കേട്ടാല്‍ തന്നെ ഒറ്റയടിക്ക് അവരുടെ ജാതിയും,മതവും കുടുംബ പേരും എല്ലാം മനസ്സിലാവും.. മറ്റുള്ള രാജ്യക്കാര്‍ എല്ലാം സ്വന്തം അച്ഛന്റെ പേര് കൂടെ കൊണ്ട് നടക്കുമ്പോള്‍ നമ്മളധികവും കുടുംബ പേരും ജാതി പേരുമാണ് കൂടെ കൊണ്ട് നടക്കുന്നത്. 
മതമില്ലാത്തവര്‍ക്കു ഇന്നും പ്രിയപ്പെട്ട പേര് ജീവന്‍ എന്നത് തന്നെ. ഷഹനാസ് ഒറ്റക്കല്‍ എന്ന് കണ്ടു ഏതോ യുവ കവിയത്രി ആണെന്ന് കരുതി ചാടി ഫ്രെണ്ട് റിക്യുസ്റ്റ് അക്സെപ്റ്റ് ചെയ്ത ഞാന്‍ ഒരു പൊട്ടനെ കണ്ടു ഞെട്ടി :) ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഒരു പേരാണ് ഷഹനാസ്. ബാബു എന്ന പേര് മതേതരത്വമുള്ള പേരാണെങ്കില്‍ ഷാജി എന്ന പേര് മതേതരത്വവും,ലിംഗ സമത്വവും ഉള്ള പേരാണ്. 
"ഷ" വെച്ച് തുടങ്ങുന്ന പേര് എന്താണെന്നറിയില്ല എനിക്ക് നല്ല ഇഷ്ട്ടമാണ്. മൂത്ത പെങ്ങള്‍ക്ക് ഷമീല എന്ന് പേരിടുമ്പോള്‍ എനിക്ക് മൂന്നു വയസു . അതുകൊണ്ട് തന്നെ ആ പേരില്‍ എനിക്ക് പങ്കില്ല എന്ന് നിങ്ങള്ക്ക് മനസ്സിലാവും. പക്ഷെ പിന്നീടു ഷഹനാസ് എന്നും ഷാനിദ എന്നും മറ്റു രണ്ടു പെങ്ങന്മാര്‍ക്കും പേരിട്ടത് ഞാന്‍ തന്നെയാണ്. പെണ്ണ് കാണുമ്പോള്‍ ഇന്ന പേര് ഉള്ള പെണ്‍കുട്ടി വേണം എന്ന് പറയാന്‍ പറ്റില്ലല്ലോ. പക്ഷെ ജീവിതത്തില്‍ ആദ്യമായി കല്ല്യാണം കഴിക്കാന്‍ വേണ്ടി കണ്ട പെണ്ണിന്‍റെ പേര് ഷംല . കല്യാണം ഉറപ്പിക്കാന്‍ കാരണം ആ പേരല്ലെങ്കിലും ഷംല എന്ന പേരിനു വാലായി എന്‍റെ പേര് അന്ന് മുതല്‍ അവളുടെ ഒപ്പം ഉണ്ട്. 
ആണ്‍കുട്ടികള്‍ക്ക് ഷാന്‍ എന്ന പേര് എനിക്കിഷ്ട്ടമാണ്. മോന്‍ ജനിച്ചപ്പോള്‍ പല പേരുകളും ആലോചിച്ച കൂട്ടത്തില്‍ ഷാന്‍ എന്നും ആലോചിച്ചിരുന്നു.പക്ഷെ കുടുംബത്തില്‍ അതെ പേരില്‍ ഒരു കുട്ടി ഉള്ളതോണ്ട്‌ അത് വേണ്ടെന്നു വെച്ചു. നല്ലൊരു പേര് നിര്‍ദേശിക്കാന്‍ കുട്ടിക്കയോട് ആവശ്യപ്പെട്ടപ്പോള്‍ കുട്ടിക്ക പറഞ്ഞു അബ്ബാസേ നമുക്കവന് മുഹമ്മദ്‌ മാര്‍ലി എന്ന് പേരിടാമെന്നു. മാര്‍ലി ഞങ്ങളുടെ പൈപിന്‍റെ ബ്രാന്‍ഡ് നെയിം ആണ്.കുട്ടിക്ക ആയതോണ്ട് ഒന്നും പറയാന്‍ പറ്റില്ല. ലോക കപ്പ്‌ ഫുട്ബാള്‍ മത്സരങ്ങള്‍ നടക്കുന്ന ആ സമയത്ത് ഫ്രാന്‍സിന്‍റെ സിനദിന്‍ സിദാന്‍ ആയിരുന്നു താരം. എന്‍റെ എക്കാലത്തെയും ഫെവറിറ്റ് . എന്നാല്‍ പിന്നെ അതങ്ങ് ഉറപ്പിക്കാം എന്ന് കരുതി . വീട്ടിലേക്കു ആ പേര് വിളിച്ചു പറഞ്ഞു ഫൈനല്‍ മത്സരം കാണാന്‍ ഇരുന്ന എന്‍റെയുംകൂടെ നെഞ്ചിന്‍ കൂടിനാണ് അന്ന് സിദാന്‍ മറ്റരാസിയെ തലകൊണ്ട് ഇടിച്ചിട്ടകൂട്ടത്തില്‍ ഇടിച്ചത്. ഭാഗ്യം അതിനടുത്ത ലോക കപ്പില്‍ എനിക്ക് കുഞ്ഞു ജനിക്കഞ്ഞത്. ആ ലോക കപ്പില്‍ എന്‍റെ ഫേവറിറ്റ് ബ്രസീലിന്റെ കാക്ക യായിരുന്നു :) 
നേപ്പാളികളുടെ പേര് കേട്ടാല്‍ ചിരി വരും,നമ്മുടെ പേര് കേട്ട് അവരും ചിരിക്കുന്നുണ്ടാകാം. ചക്ര,പങ്ക,ബുവലാല്‍.. അങ്ങിനെ അങ്ങിനെ .. അവര് ചോറ് ഉണ്ണുമ്പോള്‍ എന്ത് കറിയുണ്ടെങ്കിലും കുറച്ചു പരിപ്പ് കറി കൂടി ഉള്ളത് പോലെ എന്ത്കൂ പേരിട്ടാലും അതിന്റെ കൂടെ ഒരു ബഹദൂറും കൂടി ഉണ്ടാവും.. 
പേര് വിശേഷങ്ങള്‍ ഇനിയും ഒരുപാടുണ്ട്. പക്ഷെ എഴുത്തിന്‍റെ നീളം കൂടുന്നത് എന്നെ വായിക്കുന്നവരുടെ എണ്ണം കുറയ്ക്കുമെന്ന പേടിയുള്ളതുകൊണ്ട് എന്‍റെ മനസ്സിലെ നടക്കാത്ത ഒരു സ്വപ്നം നിങ്ങളോട് പങ്കു വെച്ചു ഞാന്‍ നിറുത്തുന്നു. 
ആളുകള്‍ക്കെല്ലാം പേരിനു പകരം നമ്പരുകള്‍ വരുന്ന ഒരു കാലം.. പേര് കേട്ട് ഇവനേതു മതമാണെന്ന് ആര്‍ക്കും മനസ്സിലാവാത്ത ഒരു കാലം. അതാണ്‌ എന്‍റെ സ്വപ്നം. . അബ്ബാസ് ഒരു വിഷയത്തില്‍ ഒരു പോസ്റ്റ്‌ ഇട്ടാല്‍ .. ആ.... അബ്ബാസ് അവന്‍ മുസ്ലിം. അവങ്ങിനെ തന്നെയേ പറയു. വര്‍ഗീയ വാദി.. എന്നാല്‍ പത്തെപതിമൂന്നു (1013) ആയ ഞാന്‍ ഒരു പോസ്ടിട്ടാല്‍ ശരിയാണല്ലോ .അവന്‍ പറഞ്ഞതില്‍ ഒരു കാര്യമുണ്ടല്ലോ എന്ന് ചിലപ്പോള്‍ ആളുകള്‍ ചിന്തിക്കും. 
നിങ്ങളെ തിരിച്ചറിയാനാണ് നിങ്ങളുടെ പേരുകള്‍.. ...അല്ലാതെ നിങ്ങളുടെ ജാതിയോ മതമോ ,കുടുംബ മഹിമയോ അറിഞ്ഞിട്ടു ആര്‍ക്കും ഒന്നും കിട്ടാനില്ല.ഭൂകമ്പത്തില്‍ മരിച്ചവരുടെ മൃത ശരീരം പേര് നോക്കി ജാതി തിരിച്ചല്ലല്ലോ സംസ്കരിക്കുന്നത്. ഒരു മതത്തില്‍ അല്ലെങ്കില്‍ ഒരു ജാതിയില്‍ ജനിച്ചു പോയതുകൊണ്ട് ആ മതത്തിന്‍റെ ലിസ്റ്റില്‍ പെട്ട പേര് കിട്ടിയ നമ്മള്‍ ആ പേര് കൊണ്ടല്ല ആ മതത്തിന്‍റെ മഹത്വം പറഞ്ഞു നടക്കേണ്ടത്‌ ..നമ്മുടെ പ്രവര്‍ത്തികള്‍ കൊണ്ടാണ് എന്ന് എന്നെ തന്നെ ഉപദേശിച്ചുകൊണ്ടു ഞാന്‍ നിറുത്തുന്നു. നമസ്കാരം.. അയ്യേ മുസ്ലിങ്ങള്‍ പറയേണ്ടത് അസ്സലാമു അലൈകും എന്നാ .. സലാം .

7 comments:

 1. മുസ്ലിം പേരുകള്‍ പൊതുവേ അറബി ഭാഷയിലാണ്.കുബ്ബൂസും അബ്ബാസും അതില്‍ പെടും.ഷ എന്ന അക്ഷരം അറബിയില്‍ ഇല്ല.ശ ആണ് അറബി പഅക്ഷരത്തോട് സാമ്യമുളള മലയാള അക്ഷരം.ബശീറും ശംനയും ശഹനാസും ശമീറും ആണ് ശരി

  ReplyDelete
 2. ഈ ബ്ലോഗിൽ എത്തിനോക്കാൻ തുടങ്ങിയിട്ട് രണ്ട് ദിവസമെ ആയുള്ളു.. രസകരമായ അനുഭവങ്ങൾ വായനയുടെ മാധുര്യം വർധിപ്പിക്കുന്നു... എഴുതാൻ മടിയാണെങ്കിലും വായിക്കാൻ ഉത്സാഹമാണ്.. ആശംസകളോടെ...

  ReplyDelete
 3. ലാലിലാ ലുലു എന്നു പേരുള്ള ഒരു പെൺകുട്ടിയെയും ഷെബുൽ ഷബാന എന്ന പേരുള്ള ഒരു നായർ ആൺകുട്ടിയെയും എനിക്കറിയാം.
  ജ്യോതിയും ദീപ്തിയും പെണ്കുട്ടികളാനെന്നാണ് വെപ്പ്, പക്ഷേ അവർ  ജ്യേഷ്ടാനുജന്മാരാണ്.

  തന്റെ കുട്ടിക്ക് ഒരു നല്ല പേര് നൽകുക എന്നത് പിതാവിന്റെ ഏറ്റവും വലിയ മൂന്ന് കടമകളിലൊന്നായാണ് പ്രവാചകൻ മുഹമ്മദ്  (സ) എണ്ണിയിരിക്കുന്നത്! 

  ReplyDelete
 4. "ഒരു പേരില്‍ എന്തിരിക്കുന്നു."
  എന്നല്ല എന്തെല്ലാം ഇരിക്കുന്നു എന്ന് ഇപ്പൊ ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു തോന്നല്‍... :)

  ReplyDelete
 5. പേരില്‍ എന്തിരിക്കുന്നു അബാസ് എന്ന് പലരും പറയും പക്ഷെ പേരില്‍ പലതും ഉണ്ട് എന്ന് പലരും പറയും ഒരു മനുഷ്യന് അവന്റെ പേരാണ് അറിയപെടാന്‍ ഏറ്റവും നല്ല മാര്‍ഗം . അബ്ബസ്‌ കുബൂസിനെ പ്രണയിച്ചു പ്രണയിച്ചു ഇപ്പോള്‍ ഫേസ് ബുക്ക്‌ മൊത്തം അബ്ബാസ്‌ മായം ആയില്ലേ. അങ്ങിനെ ആ പേരും നാലാള്‍ അറിയപെട്ടു :)

  ReplyDelete
 6. tagalude blog adhymayittanu innu njan vayikunnad othiri ishtapaettu............
  eala vidha ashamsakalummmm
  shafna

  ReplyDelete
 7. കൊള്ളാം കേട്ടോ

  ReplyDelete