താളുകള്‍

Friday 5 April 2013

ഒരു സാധാരണ ടിവി പ്രേക്ഷകന്‍റെ ചില അസാധാരണ സംശയങ്ങള്‍.. ..........




ഈ കുക്കറി ഷോകളില്‍ കാണിക്കുന്ന ഇരുനൂറു ഗ്രാം ഇറച്ചിയും രണ്ടു കപ്പ്‌ അരിയുമൊക്കെ വെച്ച് ഉണ്ടാക്കുന്ന ഭക്ഷണം ഒരാള്‍ക്കെങ്കിലും കഴിക്കാന്‍ ഉണ്ടാകുമോ?കളരി പയറ്റില്‍ എതിരാളിയുടെ പരിചയിലെക്കൊ വാളിലെക്കോ മാത്രം നോക്കി വെട്ടാതെ ഇടയ്ക്കൊക്കെ ഒന്ന് എതിരാളിയുടെ കാലിനോ കഴുത്തിനോ വെട്ടികൂടെ?

ഒരാഴ്ച പോലും തീയേറ്ററില്‍ ഓടാത്ത പടം എങ്ങിനെ ചാനലില്‍ കാണിക്കുന്നതിന്റെ തലേ ദിവസമുള്ള പരസ്യത്തില്‍ സൂപ്പര്‍ ഹിറ്റ്‌ മൂവി ആകുന്നതു?

സീരിയലിലെ പെണ്ണുങ്ങള്‍ എല്ലാം എന്നും കല്യാണത്തിന് പോകുന്ന രീതിയില്‍ വസ്ത്രം ധരിച്ചാണല്ലോ കാണാറ്. ഇവര്‍ക്കൊന്നും വീട്ടില്‍ ഇടാന്‍ സാധാരണ ഡ്രസ്സ്‌ ഇല്ലേ?

റിയാലിറ്റി ഷോകളിലെ പിള്ളാരെല്ലാം സത്യത്തില്‍ ഇത്രയും വിനയം ഉള്ളവരാണോ?

വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യേണ്ടത് വാര്‍ത്ത കേള്‍ക്കുന്നവരല്ലേ . അല്ലാതെ സ്റ്റുഡിയോകളിലെ സ്ഥിരം ക്ഷണിതാക്കള്‍ ആണോ ചര്‍ച്ചിക്കേണ്ടത് ?

പരസ്യം കാണുമ്പോള്‍ മിക്കവാറും എല്ലാവരും ചാനല്‍ മാറ്റുന്നു എന്നത് ഒരു സത്യമല്ലേ? അതീ പരസ്യത്തിനായി ലക്ഷങ്ങള്‍ മുടക്കുന്ന കമ്പനികള്‍ ഓര്‍ക്കാത്തതെന്തേ ?

ഇരുപത്തിനാലു മണിക്കൂറും ഇടവിടാതെ പല വാര്‍ത്തകള്‍ രണ്ടിഞ്ചു വീതിയില്‍ എഴുതി കാട്ടിയാല്‍ അതെങ്ങിനെ ഫ്ലാഷ് ന്യൂസ്‌ ആകും?

സിനിമയും അതുമായി ബന്ധപെട്ട കാര്യങ്ങളും ആണല്ലോ മിക്ക ചാനലുകളിലെയും പ്രധാന പരിപാടികള്‍.. . ഇവര്‍ക്കൊക്കെ കുറച്ചും കൂടെ ക്രിയേറ്റീവ് ആയി സ്വന്തമായി എന്തെങ്കിലും ചെയ്തൂടെ?

കോമഡി ഷോ തുടങ്ങാന്‍ ജഗദീഷിന്‍റെ പാട്ട് നിര്‍ബന്ധമാണോ? 

നീര്‍ക്കോലി മൂത്താല്‍ മണ്ഡലിയാവുന്നപോലെ റിയാലിറ്റി ഷോ പിള്ളാര് മൂത്ത് ജഡ്ജ് ആവുന്നു ...

രഞ്ജിനി ഹരിദാസ് മലയാള ഭാഷയെ കൊല്ലുന്നു എന്നത് ശരി തന്നെ പക്ഷെ അവരെപോലത്തെ ഒരു സ്ത്രീയെ തോണ്ടാന്‍ അല്ലെങ്കില്‍ കമെന്റടിക്കാന്‍ ധൈര്യമുള്ള ആണുങ്ങള്‍ ആരെങ്കിലും ഉണ്ടാകുമോ? 
സത്യത്തില്‍ നമ്മുടെ സ്ത്രീകളില്‍ പത്തില്‍ ഒരാള്‍ രഞ്ജിനിയെ പോലത്തെ സ്ത്രീ ആയിരുന്നെങ്കില്‍ ഒരു പരിധിവരെയെങ്കിലും സ്ത്രീ പീഡനങ്ങള്‍ കുറയുമായിരുന്നില്ലെ? 



6 comments:

  1. ithenthaa regional channelz le paatukal pole.. repeat repeat... postiyappo sradhichille?
    but super thoughtz..chilathokke palapozhaayi thonniyath.. hatz of u

    ReplyDelete
  2. എന്റെ ഒരു സംശയം. ഈ വാർത്ത വായനക്കാർക്കല്ലേ ലോകത്തിൽ ഏറ്റവും കൂടുതൽ 'ലോകവിവരം' ഉണ്ടാവുക?

    ReplyDelete
  3. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇനിയുമെത്രയെത്ര!!!!

    ReplyDelete
  4. ഇത്തരം സംശയങ്ങൾ മൂത്ത് പെരുത്തപ്പൊൾ ഞാൻ ടീ വിയെ ത്തെന്നെ പിരിച്ചു വിട്ടു. ഖുഷീ....

    ReplyDelete
  5. ഈ ചോദ്യങ്ങള്‍ പ്രേഷകന്‍റെ മനസ്സില്‍ ഉണ്ടാവും എന്ന് ചാനലുകാര്‍ക്ക് ഒരിക്കല്‍ പോലും തോന്നുല്ലേ?

    ReplyDelete
  6. Afsal Hussain Mannarkkad14/04/2013, 08:56

    വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യേണ്ടത് വാര്‍ത്ത കേള്‍ക്കുന്നവരല്ലേ . അല്ലാതെ സ്റ്റുഡിയോകളിലെ സ്ഥിരം ക്ഷണിതാക്കള്‍ ആണോ ചര്‍ച്ചിക്കേണ്ടത് ?

    ReplyDelete