താളുകള്‍

Friday 5 April 2013

അവധി

അവധി കഴിഞ്ഞു തിരിച്ചു പ്രവാസത്തിലേക്ക് തന്നെ മടങ്ങാന്‍ ആവുമ്പോള്‍ അവസാനത്തെ ഒന്നോ രണ്ടോ ദിവസങ്ങളില്‍ ചെയ്യുന്നത്.. ........
=അവളുടെ ഒരു ചെറിയ മാല അല്ലെങ്കില്‍ ഒരു വള വാങ്ങി പണയം വെക്കും - കരളു പറിച്ചു തരാന്‍ പറഞ്ഞാല്‍ പറിച്ചു തരുന്ന സമയം ആയതോണ്ട് ഒരെതിര്‍പ്പും ഇല്ലാതെ സാധനം കിട്ടും.. :)
=ഒരു ക്ലിനിക്കില്‍ പോയി കൊളെസ്ട്രോളും ,ഷുഗറും ഒന്ന് ചെക്ക് ചെയ്യും- നാട്ടില്‍ എത്തിയ ഉടനെ അതെല്ലാം ചെക്ക് ചെയ്തിട്ടു
അഥവാ കൂടുതല്‍ ആണേല്‍ അക്കൊല്ലത്തെ അവധി തന്നെ വെറുതെ ആവില്ലേ? ബീഫും ,ബിരിയാണിയുമൊക്കെ പിന്നെ ആര്‍ക്കു തിന്നാനാ ?
= കണ്ണട ഒന്ന് മാറ്റി വാങ്ങും - സ്ഥിരമായി ഉപയോഗിക്കാത്ത സാധനം ആയതോണ്ടും തിരിച്ചു പോരാന്‍ ആയതുകൊണ്ട് കാണുന്നതിനെല്ലാം ഒരു മങ്ങല്‍ അനുഭവപ്പെടുന്നതുകൊണ്ടും ആ ദിവസങ്ങളിലെ കണ്ണടയെ കുറിച്ച് ഓര്‍ക്കൂ..
= ബേക്കറിയില്‍ പോയി കുറച്ചു കറുത്ത ഹലുവയും, മഞ്ഞ ഹലുവയും ,ചിപ്സും വാങ്ങും- അതോരോ കഷ്ണം കൊടുത്താല്‍ മതി കേരളത്തിന്‍റെ മധുരം പിന്നെ ഒരു രാജ്യക്കാരും മറക്കില്ല.

= അഞ്ചാറ് തോര്‍ത്ത്‌ മുണ്ടും കുറച്ചു കര്‍ചീഫും വാങ്ങും - കൂട്ടുകാര്‍ക്ക് കൊടുക്കാവുന്ന ഏറ്റവും ചെലവ് കുറഞ്ഞ സമ്മാനം എന്നാല്‍ അവര്‍ക്കത്‌ എന്നും ഉപകാരപ്പെടുകയും ചെയ്യും . അങ്ങനെ പല കൂട്ടുകാരും പലപ്പോഴായി തന്ന തോര്‍ത്തുമുണ്ട് റൂമിലെ അലമാരയില്‍ സ്റ്റൊക്ക് ഉള്ളതും കൂടി ആ സമയത്താണ് വിതരണം ചെയ്തു തീര്‍ക്കല്‍.
= ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വാച്ച് അനിയനോ ബന്ധുക്കള്‍ക്കോ കൂട്ടുകാര്‍ക്കോ കൊടുത്തു ഒരു വില കുറഞ്ഞ വാച്ചു വാങ്ങി കയ്യില്‍ കെട്ടും - അതുകൊടുക്കാഞ്ഞാല്‍ ഉള്ള പ്രശ്നം വീട്ടീന്ന് ഇറങ്ങാനായത് മുതല്‍ ആരെങ്കിലും ഒക്കെ ഇടയ്ക്കിടയ്ക്ക് സമയം ചോദിച്ചുകൊണ്ടേ ഇരിക്കും .. ആ വാച്ച് ഇപ്പോളും നിന്‍റെ കയ്യില്‍ തന്നെയാണുകെട്ടോ എന്ന ഓര്‍മപ്പെടുത്തലായി

= വേണ്ടപ്പെട്ടവര്‍ക്കെല്ലാം വിളിച്ചു യാത്ര പറയും - ഇപ്പ്രാവശ്യത്തെ തിരക്കും കാണാന്‍ പറ്റാത്തതിലുള്ള വിഷമവും എല്ലാം പറഞ്ഞു അടുത്ത വരവിനു തീര്‍ച്ചയായും കാണാം എന്ന ഒരു ഭംഗിവാക്കും കൂട്ടിച്ചേര്‍ക്കും.
= മൊബൈലില്‍ നിന്നും സിം,മെമ്മറി കാര്‍ഡ് മുതലായവ ഊരി മാറ്റി വരുമ്പോള്‍ ഒരു മൊബൈല്‍ കൊണ്ട് വരണേ എന്ന് പറഞ്ഞു വെച്ചവരില്‍ നിന്നും മുന്‍ഗണനാ ക്രമം അനുസരിച്ച് ഒരാളെ തിരഞ്ഞെടുത്തു അയാള്‍ക്ക്‌ കൊടുക്കും ..
=കെ ആര്‍ ബേക്കറിയില്‍ നിന്നും ഒരു പപ്സും ,ഷാര്‍ജ ഷൈകും വാങ്ങി കഴിച്ചു അതിന്‍റെ രുചി അടുത്ത ഒരു വര്‍ഷതെയ്ക്കായി സേവ് ചെയ്തുവെക്കും..

=ഒരു കിന്‍റെര്‍ ജോയി വാങ്ങി മോന് കൊടുക്കും.. കൂടെ ഒരു ഉപദേശവും ..ഇപ്പപ്പന്‍റെ കയ്യില്‍ എപ്പോളും കാശ് കാണണമെന്നില്ല അതോണ്ട് എങ്ങൊട്ടെലും പോകുമ്പോള്‍ കിന്‍റെര്‍ ജോയി വേണം എന്നൊക്കെ പറഞ്ഞു വാശി പിടിക്കരുതുട്ടോ ..
= മാര്‍ക്കറ്റില്‍ നിന്നും മുഴുത്ത മാങ്ങ രണ്ടു കിലോ വാങ്ങി ഭദ്രമായി പൊതിഞ്ഞു വെക്കും - മാനേജര്‍ക്ക് കൊടുക്കാനായി.. കൊടുക്കുമ്പോള്‍ മാനേജരോട് പറയാനുള്ള ഡയലോഗ് അപ്പഴേ മനസ്സില്‍ കരുതും.... സാറിനു വേണ്ടി എന്‍റെ ഉപ്പ ഞങ്ങളെ മുറ്റത്ത്‌ നട്ടുവളര്‍ത്തിയ മാവില്‍ ഉണ്ടായ മാങ്ങയാണ്‌ ..
=കൂട്ടുകാര്‍ക്ക് കൊടുക്കാനായി വാങ്ങിയ ഇറച്ചി വരട്ടുമ്പോള്‍ അടുക്കളയില്‍ ചുറ്റി പറ്റി നിക്കും. ഉമ്മ അപ്പഴേ പറയും ഇതവിടെ എത്തിയാല്‍ നിന്‍റെ കൂട്ടുകാര്‍ക്ക് കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല :)

= അക്കൊല്ലത്തെ അവസാനത്തെ അത്താഴത്തില്‍ ഇച്ചിരി ഉപ്പു കൂടുതലായി തോന്നിയാല്‍ ഞാന്‍ ഒന്നും പറയാറില്ല. ഒന്നുങ്കില്‍ ഉമ്മാന്റെ അല്ലെങ്കില്‍ അവളുടെ കണ്ണുനീര്‍ വീണതുകൊണ്ടാവാം കറിയില്‍ കുറച്ചു ഉപ്പു കൂടിപ്പോയത് എന്നെനിക്കറിയാം.. നിങ്ങള്‍ക്കും..
 Unlike ·  · Unfollow Post · Share · Promote
You, Shajil Chevitichi Chakkara, Sadikh Anchal, Najimudeen Naiju and 1,513 others like this.

11 comments:

  1. ഈ പോസ്റ്റ്‌ ഇടയ്ക്കിടെ വായിക്കാറുണ്ട് മുഖ പുസ്തകത്തില്‍, പ്രവാസി ആയത് കൊണ്ട് മാത്രമല്ല ഇക്കാന്റെ പോസ്റ്റില്‍ ഓരോ ആളും പറയാതെ ,പറഞ്ഞു ഫലിപ്പിക്കാനറിയാതെ ഉള്ളില്‍ കൊണ്ട് നടക്കുന്ന പല കഥകളും താങ്കള്‍ അതിഭാവുകത്വമില്ലാതെ സരസമായി പറയുന്നു. സാധാരണക്കാരന്റെ ഭാഷയില്‍ എഴുതുന്നത് കൊണ്ട് കുബ്ബൂസും അബ്ബാസിക്കയും ബൂലോകത്തില്‍ പ്രിയപ്പെട്ടതാകുന്നു .

    ReplyDelete
  2. " ഒന്നുങ്കില്‍ ഉമ്മാന്റെ അല്ലെങ്കില്‍ അവളുടെ കണ്ണുനീര്‍ വീണതുകൊണ്ടാവാം കറിയില്‍ കുറച്ചു ഉപ്പു കൂടിപ്പോയത് എന്നെനിക്കറിയാം.. നിങ്ങള്‍ക്കും"...
    ഇത് വായിച്ചപ്പോൾ കണ്ണിലൊരു പാട മൂടിയ പോലെ.... 

    ReplyDelete
  3. വളരെ കിറു കൃത്യമായി എഴുതിയിരിക്കുന്നു ....
    കറുത്ത ഹലുവയും, മഞ്ഞ ഹലുവയും ,ചിപ്സും "കേരളത്തിന്‍റെ മധുരം" തിരിച്ചുപോക്കില്‍ ഒരിക്കലും പ്രവാസി മറക്കില്ല.:)

    ReplyDelete
  4. ഒറ്റയിരുപ്പിനു ഒരുപാട് വായിച്ചു പ്രവാസിയായത്‌ കൊണ്ടാകാം ഈ പോസ്റ്റ്‌ വായിച്ചപോൾ അറിയാതെ കണ്ണ് നിറയുന്നു..

    വളരെ സരസമായ ഭാഷ ചെറുതെങ്ങിലും കുറിക്കു കൊള്ളുന്നു.. കൂടുതൽ എഴുതാൻ കഴിയട്ടെ നന്മകൾ നെരുന്നു..

    ReplyDelete
  5. കളിയും കാര്യവുമുള്ള എല്ലാ പോസ്റ്റുകളും ഒറ്റയിരിപ്പിന് വായിച്ചുതീര്‍ക്കുകയാണ്..

    ReplyDelete
  6. sarasamaayi ezhuthi rasippichu but avasaanathe aa variyundallo Abbas really chankidari kannu niranju .
    Really heart touching .
    Aakashadooth cinema kandittupolum enikkithrayum vishamam undaayittilla .

    ReplyDelete
  7. no words,...really like it,...anubavicharinja sathyangal....

    ReplyDelete
  8. njan anubavichitilla aa uppinte ruji karanam njanoru pravasiyalla aenkilum
    priyapettavarude kannu nheerinolam varumo kadalile vellavum kadalile uppinte puliyum

    ReplyDelete